കോൺഗ്രസ് മണ്ഡലം പ്രസിഡന്റുമാരെ നിയമിച്ചു തുടങ്ങിയതായി കെപിസിസി ജനറൽ സെക്രട്ടറി ടി.യു.രാധാകൃഷ്ണൻ .മണ്ഡലം കോൺഗ്രസ് പ്രസിഡന്റുമാരുടെ പുനഃസംഘടന പൂർത്തിയാക്കിയ ആദ്യ ജില്ലയായി പത്തനംതിട്ട .അവിടുത്തെ 74 മണ്ഡലം പ്രസിഡന്റുമാരുടെയും പേര് കെപിസിസി പ്രസിഡൻറ് കെ സുധാകരൻ എംപിയുടെ അംഗീകാരത്തോടുകൂടി ഡിസിസി പ്രസിഡൻറ് സതീഷ് കൊച്ചുപറമ്പിൽ പ്രസിദ്ധീകരിച്ചു.
വയനാട്ടിൽ ചേർന്ന കെപിസിസി ലീഡേഴ്സ് മീറ്റിന്റെ യോഗ തീരുമാനപ്രകാരം ആദ്യഘട്ടമായി ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റുമാരുടെ പുനഃസംഘടനയ്ക്ക് ശേഷമാണ് മണ്ഡലം പ്രസിഡന്റുമാരുടെ പുനഃസംഘടനയിലേക്ക് കോൺഗ്രസ് കടന്നത്. മറ്റു ജില്ലകളിലെയും മണ്ഡലം പ്രസിഡന്റുമാരുടെ പുനഃസംഘടന നടപടിക്രമങ്ങൾ അന്തിമഘട്ടത്തിലാണ്.
Also read : വന്ദനാദാസ് കൊലക്കേസ് പ്രതി ജി സന്ദീപിനെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു
നടപടിക്രമങ്ങൾ പൂർത്തിയാക്കി ഈ മാസം തന്നെ മുഴുവൻ ജില്ലയികളിലെയും മണ്ഡലം പ്രസിഡന്റുമാരെ പ്രഖ്യാപിക്കുവാനാണ് കെപിസിസി തീരുമാനം. ലോക്സഭാ തിരഞ്ഞെടുപ്പിന് പാർട്ടിയെ ഒറ്റക്കെട്ടായി പ്രവർത്തന സജ്ജമാക്കുക എന്ന ലക്ഷ്യത്തോടുകൂടിയാണ് പുനഃസംഘടന നടപടികൾ വേഗത്തിൽ പൂർത്തിയാക്കാൻ കീഴ്ഘടകങ്ങൾക്ക് കെപിസിസി നിർദ്ദേശം നൽകിയത്.
https://www.youtube.com/watch?v=LEo86PnhFes
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















