തിരുവനന്തപുരം: കുട്ടികളെ പോലീസ് സ്റ്റേഷനുകളിൽ വിളിപ്പിച്ച് മൊഴി രേഖപ്പെടുത്താൻ പാടില്ലെന്ന് ബാലാവകാശ കമ്മീഷൻ. കമ്മീഷൻ അംഗം പി.പി. ശ്യാമളാദേവി പുറപ്പെടുവിച്ച ഉത്തരവിലാണ് സംസ്ഥാന പോലീസ് മേധാവിക്ക് ഇതു സംബന്ധിച്ച് നിർദ്ദേശം നൽകിയിരിക്കുന്നത്. വിവിധ പോലീസ് സ്റ്റേഷനുകളിൽ വച്ച് കുട്ടികളുടെ മൊഴി രേഖപ്പെടുത്തിയതായി കമ്മീഷൻ വിലയിരുത്തിയതിനെ തുടർന്നാണ് ഉത്തരവിട്ടത്.
15 വയസിൽ താഴെയുള്ള കുട്ടികളെ മൊഴി എടുക്കുന്നതിന്റെ ഭാഗമായി പോലീസ് സ്റ്റേഷനിൽ വിളിപ്പിക്കാൻ പാടില്ലെന്നും അത് കുട്ടികളെ മാനസികമായി പ്രയാസപ്പെടുത്തുന്നതും അവരുടെ സ്വാഭാവരൂപീകരണത്തെ ദോഷമായി ബാധിക്കുന്നതുമാണെന്നും കമ്മീഷൻ നിരീക്ഷിച്ചു.
Also read : വന്ദനാദാസ് കൊലക്കേസ് പ്രതി ജി സന്ദീപിനെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു
തിരുവനന്തപുരം സ്വദേശിയുടെ പരാതി പരിഹരിക്കാനും കുട്ടിക്ക് മാനസിക വിഷമതകൾ ഉണ്ടായിട്ടുണ്ടെങ്കിൽ കൗൺസിലിംഗ് അടക്കം നൽകുന്നതിനും നടപടി സ്വീകരിക്കാൻ ഫോർട്ട് പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർക്കും കമ്മീഷൻ നിർദ്ദേശം നൽകിയിട്ടുണ്ട്. ഇതിൻമേൽ സ്വീകരിച്ച നടപടി റിപ്പോർട്ട് 30 ദിവസത്തിനകം കമ്മീഷന് ലഭ്യമാക്കാനും ഉത്തരവിൽ നിർദ്ദേശിച്ചു.
https://www.youtube.com/watch?v=LEo86PnhFes
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















