കൊച്ചി : 25 സെന്റ് വരെ ഭൂമിക്ക് തരം മാററുന്നതിന് ഫീസ് ഈടാക്കരുതെന്ന് ഹൈക്കോടതിയുടെ ഉത്തരവ്. 25 സെന്റിന് മുകളിലുള്ള അധിക ഭൂമിക്ക് മാത്രമെ ഫീസ് ഇടാക്കാന്‍ കഴിയു എന്നും ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരായ സംസ്ഥാന സര്‍ക്കാര്‍ അപ്പീല്‍ തള്ളിക്കൊണ്ടാണ് ഡിവിഷന്‍ ബെഞ്ച് പുതിയ ഉത്തരവ് പുറപ്പെടുവിച്ചത്. സര്‍ക്കാര്‍ നടപടിക്കെതിരെ ഇടുക്കി സ്വദേശിയാണ് കോടതിയെ സമീപിച്ചത്.
25 സെന്റ് സൗജന്യമായി തരം മാറ്റി ബാക്കി ഭൂമിക്ക് മാത്രമേ ഫീസ് ഈടാക്കാവൂ എന്നായിരുന്നു സിംഗിൾ ബെഞ്ച് ഉത്തരവ്. ഇതിനെതിരായ സർക്കാരിന്റെ അപ്പീലാണ് ചീഫ് ജസ്റ്റിസ് ആശിഷ്.ജെ.ദേശായി അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് തള്ളിയത്. കോടികളുടെ നഷ്ടമാണ് പുതിയ ഉത്തരവിലൂടെ സർക്കാരിനുണ്ടാവുക.
https://www.youtube.com/watch?v=LEo86PnhFes
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















