നെൽസൺ ദിലീപ്കുമാറിന്റെ സംവിധാനത്തിൽ രജനികാന്ത് നായകനാകുന്ന ചിത്രം ജയിലര്‍ ഈ മാസം റിലീസിനൊരുങ്ങുകയാണ്. വമ്പൻ ബജറ്റിൽ ഒരുങ്ങുന്ന സിനിമയിൽ ഇന്ത്യൻ സിനിമയിലെ താരങ്ങളുടെ വലിയ നിര തന്നെയുണ്ട്. സിനിമയ്ക്കായി ഓരോ താരങ്ങളും വാങ്ങിയ പ്രതിഫല തുകയാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
സിനിമയിലെ പ്രധാന കഥാപാത്രമായ ടൈഗർ മുത്തുവേൽ പാണ്ഡ്യനെ അവതരിപ്പിക്കുന്നതിന് 90 കോടി രൂപയാണ് രജനികാന്തിന്റെ പ്രതിഫലം എന്നാണ് റിപ്പോർട്ട്. ഇതിൽ 70 കോടി രൂപ നടൻ കൈപറ്റിയതായും തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും അധികം പ്രതിഫലം കൈപ്പറ്റുന്ന നടന്മാരിൽ ഒരാളാണ് രജനികാന്ത്. മുൻ സിനിമകൾക്കായി 100 കോടിയിലധികം രൂപ വരെ വാങ്ങിയിട്ടുള്ള താരം ജയിലറിനായി പ്രതിഫല തുക കുറച്ചത് ആരധകർക്കിടയിൽ ചർച്ചയായിരിക്കുകയാണ്.
Also read: യൂട്യൂബ് വ്ളോഗറെ ഭീഷണിപ്പെടുത്തിയ കേസ്; നിയമനടപടി നേരിടാന്‍ തയ്യാറെന്ന് നടന്‍ ബാല
മോഹൻലാൽ തന്റെ കഥാപാത്രത്തിന് എട്ട് കോടിയോളം രൂപ കൈപറ്റിയതായും റിപ്പോർട്ടുകളുണ്ട്. സിനിമയിൽ സുപ്രധാനമായ കാമിയോ വേഷത്തിലാണ് നടനെത്തുന്നത്. മോഹൻലാൽ രജനികാന്തിനൊപ്പം ആദ്യമായി ഒന്നിക്കുന്നു എന്നതും ചിത്രത്തിന്‍റെ പ്രത്യേകതയാണ്. മാത്യൂ എന്നാണ് മോഹൻലാൽ കഥാപാത്രത്തിൻ്റെ പേര്.
ചിത്രത്തില്‍ മറ്റൊരു പ്രധാന വേഷത്തില്‍ എത്തുന്ന കന്നട സൂപ്പര്‍താരം ശിവരാജ്‌കുമാറിനും പ്രധാന വില്ലൻ വേഷം ചെയ്യുന്ന ജാക്കി ഷ്രോഫിനും നാല് കോടി വീതമാണ് പ്രതിഫലം ലഭിക്കുക. തമന്നയ്ക്ക് മൂന്ന് കോടി, രമ്യ കൃഷ്ണന് 80 ലക്ഷം, യോഗി ബാബുവിന് ഒരു കോടി എന്നിങ്ങനെ പോകുന്നു മറ്റു താരങ്ങളുടെ പ്രതിഫല തുക എന്നാണ് റിപ്പോര്‍ട്ട്.
https://www.youtube.com/watch?v=LEo86PnhFes
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















