കൊച്ചി: വര്‍ഗീയത പ്രചരിപ്പിക്കുന്ന കാര്യത്തില്‍ എഎന്‍ ഷംസീറിന്റെ മൂത്താപ്പയാണ് മന്ത്രി മുഹമ്മദ് റിയാസ് എന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. അടുത്തകാലത്തായി വലിയ തോതിലുള്ള സാമുദായിക ധ്രുവീകരണമാണ് സിപിഎം നടത്തുന്നത്. എംവി ഗോവിന്ദന്റെ പരാമര്‍ശം തിരുത്താനുള്ള ശക്തി റിയാസിനുണ്ടെങ്കില്‍ കാര്യങ്ങള്‍ വളരെ വ്യക്തമാണ്.
റിയാസിന്റെ നേതൃത്വത്തില്‍ സിപിഎം നടത്തുന്ന മുസ്ലീം വോട്ടിന് വേണ്ടിയുള്ള പ്രാകൃതസമീപനം മുഖ്യമന്ത്രിയുടെ അറിവോടെയാണെന്നും സുരേന്ദ്രന്‍ പറഞ്ഞു. ഗണപതി മിത്താണെന്ന് പറഞ്ഞിട്ടില്ലെന്നാണ് ഗോവിന്ദന്‍ ഇന്നലെ പറഞ്ഞത്. ഇന്ന് റിയാസ് പറയുന്നു ഷംസീര്‍ പറഞ്ഞതാണ് ശരിയെന്ന്. അതിനര്‍ഥം ഗോവിന്ദന് ആ പാര്‍ട്ടിയില്‍ ഒരു വിലയും ഇല്ല. പാര്‍ട്ടിയും ഭരണവും നിയന്ത്രിക്കുന്നത് റിയാസാണെന്നാണ് ഇപ്പോള്‍ തെളിഞ്ഞിരിക്കുന്നതെന്നും സുരേന്ദ്രന്‍ പറഞ്ഞു.
Also read :ഇമ്രാൻ ഖാന് മൂന്നു വര്‍ഷം തടവുശിക്ഷ ; 5 വർഷം തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് വിലക്ക്
സ്പീക്കർ ഷംസീർ മാപ്പ് പറയുന്നവരെ ശക്തമായ പ്രതിഷേധം തുടരുമെന്നും 10ന് നിയമസഭയ്ക്കു മുൻപിൽ നാമജപ ഘോഷയാത്ര നടത്തുമെന്നും സുരേന്ദ്രൻ പറഞ്ഞു. ഷംസീറിന്റെ അധ്യക്ഷതയിൽ കോൺഗ്രസ് സഭാ സമ്മേളനത്തിൽ പങ്കെടുക്കുമോയെന്നും നിയമ സഭയ്ക്കുള്ളിൽ സ്പീക്കറെ ബഹിഷ്കരിക്കുമോയെന്നും സുരേന്ദ്രൻ ചോദിച്ചു. ഈ വിഷയത്തിൽ കോൺഗ്രസിന് ഇരട്ടത്താപ്പ് നയമാണ്. ശബരിമല വിഷയത്തിലും കോൺഗ്രസ് നിലപാട് ഇതായിരുന്നു. ഒരു ഘട്ടത്തിലും കോൺഗ്രസുമായി യോജിച്ച് സമരത്തിനില്ലെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.
https://www.youtube.com/watch?v=LEo86PnhFes
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















