ജയിലറിന്റെ പുതിയ പോസ്റ്റര്‍ പങ്കുവച്ച് സണ്‍ പിക്‌ചേഴ്‌സ്. രജനികാന്തിനൊപ്പമുള്ള മോഹന്‍ലാലിന്റെ ഏറ്റവും പുതിയ പോസ്റ്റര്‍ സണ്‍പിക്‌ചേഴ്‌സ് അവരുടെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ പങ്കുവെച്ചത്. സൂപ്പര്‍സ്റ്റാര്‍ ലാലേട്ടന്‍ എന്നാണ് ചിത്രത്തിനു നല്‍കിയ അടിക്കുറിപ്പ്.മോഹന്‍ലാലും രജനികാന്തും ആദ്യമായി ഒന്നിക്കുന്ന ചിത്രമെന്ന നിലയില്‍ മലയാളികളും ഏറെ ആവേശത്തിലാണ്. ചിത്രത്തില്‍ മാത്യു എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്.
ഓഗസ്റ്റ് 10ന് ചിത്രം തിയറ്റുകളിലെത്തും. ശിവ്രാജ് കുമാര്‍, സുനില്‍, രമ്യ കൃഷ്ണന്‍, ജാക്കി ഷ്‌റോഫ്, യോഗി ബാബു, തമന്ന എന്നിവരാണ് മറ്റ് പ്രധാന അഭിനേതാക്കള്‍. വില്ലനായി വിനായകന്‍ എത്തുന്നു. ‘മുത്തുവേല്‍ പാണ്ഡ്യന്‍’ എന്ന കഥാപാത്രത്തെയാണ് ജയിലറില്‍ രജനികാന്ത് അവതരിപ്പിക്കുന്നത്.
സ്റ്റണ്ട് ശിവയാണ് ആക്ഷന്‍ കൊറിയോഗ്രാഫര്‍. അനിരുദ്ധ് രവിചന്ദര്‍ സംഗീതം പകരുന്നു. വിജയ് കാര്‍ത്തിക് കണ്ണനാണ് ഛായാഗ്രാഹണം. റാമോജി റാവു ഫിലിം സിറ്റിയിലും ഒരു കൂറ്റന്‍ സെറ്റ് ചിത്രത്തിനുവേണ്ടി ഒരുക്കിയിരുന്നു. ‘അണ്ണാത്തെ’യ്ക്കു ശേഷം എത്തുന്ന രജനികാന്ത് ചിത്രമാണ് ‘ജയിലര്‍’.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















