മിത്ത് വിവാദത്തില്‍ സ്പീക്കര്‍ മാപ്പ് പറയണമെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്. അവസരവാദ രാഷ്ട്രീയം അവസാനിപ്പിക്കാന്‍ എം വി ഗോവിന്ദന് തയാറാകണമെന്നും, എം വി ഗോവിന്ദന് ഓര്‍മ്മക്കുറവുണ്ടെന്നും വി മുരളീധരന് പരിഹസിച്ചു.
‘‘വൈദ്യരത്നത്തിന്റെ ഷോപ്പിൽനിന്ന് അടിയന്തരമായി ബ്രഹ്മീകൃതം വാങ്ങിനൽകണം. സിപിഎമ്മിന്റെ ജില്ലാ സെക്രട്ടറി ഇവിടെനിന്ന് ഒരു ബ്രഹ്മീഘൃതം വാങ്ങി അടിയന്തരമായി ഗോവിന്ദൻ മാസ്റ്റർക്ക് എത്തിക്കണം. ഓര്‍മക്കുറവിന് നല്ലതാണ് ബ്രഹ്മീകൃതം. മിനിയാന്ന് അദ്ദേഹം കേരളത്തിൽനിന്ന് പറഞ്ഞത് ഗണപതി മിത്താണെന്നാണ്. ഇന്നലെ അദ്ദേഹം ഡൽഹിയിലെത്തിയപ്പോൾ അതൊന്നും ഒാർമയില്ല. ഇത്തരത്തിലുള്ള അവസരവാദ നാടകം അവസാനിപ്പിക്കണം.’’– വി. മുരളീധരൻ പറഞ്ഞു.
Also read : സ്പീക്കര്‍ മാപ്പ് പറയണം ; തുടര്‍സമരത്തിന് എന്‍എസ്എസ്; നാളെ അടിയന്തര യോഗം
അതിനിടെ, മിത്ത് വിവാദത്തില്‍ ആരും പറഞ്ഞത് തിരുത്തിയിട്ടില്ലെന്ന് മന്ത്രി മുഹമ്മദ് റിയാസ് പ്രതികരിച്ചു. കേരളത്തില്‍ മത-സാമുദായിക ധ്രുവീകരണത്തിനുള്ള ശ്രമമാണ് നടക്കുന്നതെന്നും മന്ത്രി ആരോപിച്ചു. സ്പീക്കര്‍ എ എം ഷംസീര്‍ പറഞ്ഞത് വ്യക്തമാണ്. ഒരു മത വിശ്വാസത്തിനും എതിരായ അദ്ദേഹം ഒന്നും പറഞ്ഞിട്ടില്ല. പാര്‍ട്ടി സെക്രട്ടറിയും കാര്യങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ടെന്ന് മുഹമ്മദ് റിയാസ് പറഞ്ഞു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം