ലിസ്ബണ്‍: കാരുണ്യപ്രവൃത്തികള്‍ പൊള്ളയാകാന്‍ പാടില്ലെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആഹ്വാനം. പോര്‍ച്ചുഗലിലെ ചാരിറ്റി സംഘടനകളുടെ പ്രതിനിധികളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് പരാമര്‍ശം.
ലോക കത്തോലിക്കാ യുവജനമേളയ്ക്കായാണ് മാര്‍പാപ്പ പോര്‍ച്ചുഗലിലെത്തിയിരിക്കുന്നത്. ലോക കത്തോലിക്കാ യുവജന മേള സമാപനദിനമായ ഞായറാഴ്ച കുര്‍ബാനയര്‍പ്പിച്ച ശേഷം മാര്‍പാപ്പ വത്തിക്കാനിലേക്കു മടങ്ങും.
also read..അയര്‍ലണ്ടില്‍ ആഞ്ഞുവീശി ആന്റണി കൊടുങ്കാറ്റ് , ഡബ്ലിനിലടക്കം പരക്കെ കനത്ത മഴയും
അമൂര്‍ത്തമായ സ്നേഹം എന്നൊന്നില്ലെന്നും, കാണാവുന്നതും തൊട്ടറിയാവുന്നതുമായ സ്നേഹമാണ് യഥാര്‍ഥമായതെന്നും അദ്ദേഹം വിശദീകരിച്ചു.
‘കാരുണ്യം ചെയ്യുന്നതു വലിയ കാര്യമാണെന്ന ധാരണയില്‍ അവജ്ഞ മറച്ചുവച്ച് പാവങ്ങള്‍ക്കു ഭിക്ഷ കൊടുക്കുകയും അപ്പോള്‍ത്തന്നെ കൈകഴുകി ശുദ്ധിവരുത്തുകയും ചെയ്യുന്നവരുണ്ട്.
എന്നാല്‍, യാഥാര്‍ഥ്യത്തെയും മറ്റുള്ളവരുടെ യാതനകളെയും തൊട്ട് കൈ അഴുക്കാക്കുന്നവരാണ് ജീവിതവഴിയില്‍ മുദ്ര പതിപ്പിക്കുന്നത്’, മാര്‍പാപ്പ വിശദീകരിച്ചു.
സഭ ഒരു പുരാവസ്തു മ്യൂസിയമല്ലെന്നും, വഴിയാത്രയുടെ ക്ഷീണഭാരവുമായി വരുന്ന സഞ്ചാരികളുടെ ദാഹമകറ്റുന്ന ഗ്രാമക്കിണറാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം