തൃശൂർ: സ്കൂൾ വിദ്യാർത്ഥികൾ ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിൽ അധ്യാപികയ്ക്കെതിരെ കേസ്. ചൊവ്വന്നൂരിലെ സ്‌കൂളിലാണ് സംഭവമുണ്ടായത്. അധ്യാപിക ചൂരൽകൊണ്ട് അടിച്ചതിന്റെ വിഷമത്തിൽ രണ്ട് പെൺകുട്ടികൾ എലിവിഷം കഴിച്ച് മരിക്കാൻ ശ്രമിക്കുകയായിരുന്നു. കുട്ടികളെ ഉപദ്രവിച്ചതിനാണ് അധ്യാപികയുടെ പേരിൽ പൊലീസ് കേസെടുത്തത്.
സ്‌കൂളിനു പുറത്തേക്ക് വെള്ളം കുടിക്കാൻ പോകുന്നത് അധ്യാപിക വിലക്കിയിരുന്നു. ഇത് അവഗണിച്ച് കുട്ടികൾ വെള്ളം കുടിക്കാനെന്ന് പറഞ്ഞ് പുറത്തുപോയി. ഇത് അറിഞ്ഞതോടെ അധ്യാപിക കുട്ടികളെ അടിക്കുകയായിരുന്നു.
സ്കൂൾ വിട്ടതോടെ കുട്ടികൾ സമീപത്തെ കടയിൽനിന്ന് എലിവിഷം വാങ്ങി വെള്ളത്തിൽ കലക്കി കഴിച്ചു. ഒരു കുട്ടി വിവരം വീട്ടിൽ അറിയിച്ചപ്പോഴാണ് വീട്ടുകാരും അറിയുന്നത്. കുട്ടികൾ രണ്ടുപേരും ആശുപത്രിയിൽ ചികിത്സയിലാണ്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















