തി​രു​വ​ന​ന്ത​പു​രം കിള്ളിപ്പാലത്ത് ആക്രിക്കടയിൽ വൻ തീ​പി​ടി​ത്തം

 

തി​രു​വ​ന​ന്ത​പു​രം: കി​ള്ളി​പ്പാ​ല​ത്ത് ആ​ക്രി​ക്ക​ട​യി​ൽ വ​ൻ തീ​പി​ടി​ത്തം. വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം 6.30ഓ​ടെ​യാ​ണ് ആ​ക്രി​ക്ക​ട​യ്ക്ക് തീ​പി​ടി​ച്ച​ത്. ബ​ണ്ട് റോ​ഡി​നു സ​മീ​പ​ത്തു​ള്ള ല​ക്ഷ്മി ഏ​ജ​ൻ​സീ​സ് എ​ന്ന ആ​ക്രി​ക്ക​ട​യി​ലാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. നാ​ലു വ​ർ​ഷ​ത്തോ​ള​മാ​യി ഇ​വി​ടെ പ്ര​വ​ർ​ത്തി​ക്കു​ന്ന സ്ഥാ​പ​ന​മാ​ണി​ത്.

കാർഡ് ബോർഡുകളും പേപ്പറുകളും ഉൾപ്പെടെയുള്ള വസ്തുക്കൾ കടയിൽ സൂക്ഷിച്ചിരുന്നു. ഇത് തീപിടിത്തം രൂക്ഷമാക്കി. അഞ്ച് യൂണിറ്റുകളിലെ ഫയർഫോഴ്സ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയാണ് തീപിടിത്തം  ​നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കി​യ​ത്. ഷോ​ർ​ട്ട് സ​ർ​ക്യൂ​ട്ട് ആ​കാം തീ​പി​ടി​ത്ത​ത്തി​നു കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം

അന്വേഷണം വാർത്തകൾ അറിയാൻ  Threads– ൽ Join ചെയ്യാം