പട്ന : ബിഹാറിൽ ഭീകര പ്രവർത്തനങ്ങൾക്കു ഗൂഢാലോചന നടത്തിയതിനു 4 പോപ്പുലർ ഫ്രണ്ട് പ്രവർത്തകർക്കെതിരെ എൻഐഎ കുറ്റപത്രം സമർപ്പിച്ചു. ചമ്പാരൻ സ്വദേശികളായ മുഹമ്മദ് തൻവീർ, മുഹമ്മദ് ആബിദ്, മുഹമ്മദ് ബിലാൽ, ഇർഷാദ് ആലം എന്നിവർക്കെതിരെയാണ് പട്ന എൻഐഎ പ്രത്യേക കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്.

ഇവർ ആക്രമണ പദ്ധതികൾക്കായി ആയുധങ്ങൾ ശേഖരിക്കുകയും പോപ്പുലർ ഫ്രണ്ട് ആശയങ്ങൾ പ്രചരിപ്പിക്കുകയും ചെയ്തതായി കുറ്റപത്രത്തിൽ ആരോപിക്കുന്നു. സാമുദായിക സംഘർഷം സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെ ഒരു സമുദായത്തിലെ യുവാവിനെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്നതാണ് ഇർഷാദ് ആലമിനെതിരായ കുറ്റാരോപണം. പോപ്പുലർ ഫ്രണ്ട് ആയുധ പരിശീലകൻ യാക്കൂബ് ഖാന് ആയുധങ്ങൾ കൈമാറിയെന്നതാണ് മുഹമ്മദ് തൻവീർ, മുഹമ്മദ് ആബിദ് എന്നിവർക്കെതിരെ കുറ്റപത്രത്തിലെ ആരോപണം.
കേസിൽ ഇതിനകം 15 പേരാണ് അറസ്റ്റിലായത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















