ന്യൂഡല്‍ഹി: അപകീര്‍ത്തിക്കേസില്‍ രാഹുല്‍ ഗാന്ധിക്ക് അനുകൂലമായ വിധി രാജ്യത്തിന്റെയാകെ വിജയമാണെന്നും ജനാധിപത്യം വിജയിച്ചെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. ജനാധിപത്യത്തിന്റെയും ഭരണഘടനയുടെയും വിജയമാണ് രാഹുലിനനുകൂലമായ സുപ്രിംകോടതി വിധി. ജനങ്ങളുടെ മുഴുവന്‍ പ്രാര്‍ഥനയും അനുഗ്രഹവും രാഹുലിനൊപ്പമുണ്ടെന്ന് ഖാര്‍ഗെ പറഞ്ഞു.
അപകീര്‍ത്തിക്കേസില്‍ കുറ്റക്കാരനെന്ന രാഹുല്‍ ഗാന്ധിക്കെതിരായ വിധിയാണ് സുപ്രിം കോടതി സ്റ്റേ ചെയ്തത്. ഇതോടെ രാഹുലിന്റെ അയോഗ്യത നീങ്ങും. എം.പി സ്ഥാനം തിരിച്ചു കിട്ടും. സ്‌റ്റേ ആവശ്യം ഗുജറാത്ത് ഹൈക്കോടതി തള്ളിയപ്പോഴാണ് രാഹുല്‍ സുപ്രിം കോടതിയെ സമീപിച്ചത്. കോടതിയുടെ മൂന്നംഗ ബെഞ്ചാണ് കേസ് പരിഗണിച്ചത്. കേസില്‍ മാപ്പ് പറയില്ലെന്ന് രാഹുല്‍ കോടതിയില്‍ സത്യവാങ് മൂലം സമര്‍പ്പിച്ചിരുന്നു.

ജനങ്ങൾ തന്നെ പിന്തുണച്ചുവെന്നും ഇന്നല്ലെങ്കിൽ നാളെ, സത്യം എപ്പോഴും പുറത്തു വരുമെന്നുമാണ് എഐസിസി ആസ്ഥാനത്ത് കോൺഗ്രസ് നേതാക്കൾ നടത്തിയ വാർത്താ സമ്മേളനത്തിൽ രാഹുൽ ഗാന്ധിയുടെ പ്രതികരണം. ഇന്ത്യയെ സംരക്ഷിക്കാനുള്ള ദൗത്യവുമായി മുന്നോട്ടു പോകുമെന്നും എന്ത് തന്നെയായാലും അതാവും തന്റെ കടമയെന്നും രാഹുൽ ട്വിറ്ററിലും കുറിച്ചിരുന്നു.
വെള്ളിയാഴ്ച ഉച്ചയോടെയായിരുന്നു രാഹുലിനെതിരായ അപകീർത്തിക്കേസിൽ പരമാവധി ശിക്ഷ സ്റ്റേ ചെയ്തു കൊണ്ട് സുപ്രിംകോടതിയുടെ വിധി.ഇതോടെ രാഹുൽ ഗാന്ധിക്ക് എം.പിയായി തുടരാം. പരമാവധി ശിക്ഷ വിചാരണ കോടതി എന്തിന് നൽകിയെന്ന് വിധിയിൽ പറയുന്നില്ലെന്ന് കോടതി നിരീക്ഷിച്ചു. മണ്ഡലത്തിലെ ജനങ്ങളുടെ അവകാശം കൂടി കണക്കിലെടുക്കുന്നുവെന്നും കോടതി വ്യക്തമാക്കി. ജസ്റ്റിസുമാരായ ബി.ആർ ഗവായ്, പി.എസ് നരസിംഹ, സഞ്ജയ് കുമാർ എന്നിവരങ്ങിയ ബെഞ്ചാണ് വിധി പറഞ്ഞത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















