ന്യൂഡൽഹി: ഗ്യാൻവാപിയിൽ സർവേ നടത്തുന്നതിനെതിരെ സുപ്രിംകോടതിയെ സമീപിച്ച് മസ്ജിദ് കമ്മിറ്റി. എ.എസ്.ഐ(ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ) സർവേയ്ക്ക് അനുമതി നൽകിയ അലഹബാദ് ഹൈക്കോടതി വിധിക്കെതിരെയാണ് അൻജുമനെ ഇൻതിസാമിയ മസ്ജിദ് ഭാരവാഹികൾ സുപ്രിംകോടതിയിൽ അപ്പീൽ നൽകിയത്. ഹർജിയിൽ അടിയന്തര വാദം കേൾക്കണമെന്ന് മസ്ജിദ് കമ്മിറ്റിയുടെ അഭിഭാഷകൻ നിസാം പാഷ ചീഫ് ജസ്റ്റീസ് ഡി.വൈ. ചന്ദ്രചൂഡിനു മുന്നിൽ ആവശ്യപ്പെട്ടു.
അലഹബാദ് ഹൈക്കോടതി വിധി വന്നു മണിക്കൂറുകൾക്കു പിറകെയാണ് മസ്ജിദ് കമ്മിറ്റിയുടെ നീക്കം. സർവേ തടയണമെന്ന മസ്ജിദ് കമ്മിറ്റിയുടെ ഹരജിയിലെ വരാണസി ജില്ലാ കോടതിയുടെ ഉത്തരവ് ശരിവയ്ക്കുകയായിരുന്നു ഇന്ന് ഹൈക്കോടതി. പുരാവസ്തു വകുപ്പിന് സർവേ നടത്താൻ അനുവാദം നൽകിയിരിക്കുകയാണ് കോടതി.

മസ്ജിദില്‍ വെള്ളിയാഴ്ച സര്‍വേ തുടങ്ങാനാണ് കോടതി അനുമതി നൽകിയിരിക്കുന്നത്. ഇതിന് മുന്നോടിയായുള്ള നടപടികള്‍ പുരാവസ്തു വകുപ്പ് ആരംഭിച്ചിട്ടുണ്ട്. സര്‍വേ അനുവദിച്ച് കൊണ്ട് ഹൈക്കോടതിയില്‍നിന്ന് അനുകൂല ഉത്തരവ് ഉണ്ടായതിന് പിന്നാലെയാണ് നീക്കം.
സര്‍വേ അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് മസ്ജിദ് കമ്മിറ്റി നല്കിയ ഹര്‍ജി അലഹബാദ് ഹൈക്കോടതി തള്ളിയിരുന്നു. നീതി ഉറപ്പാക്കാന്‍ ശാസ്ത്രീയ സര്‍വേ ആവശ്യമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നടപടി.
ഹിന്ദു ക്ഷേത്രത്തിന്റെ മുകളിലാണ് മസ്ജിദ് പണിതതെന്ന് ആരോപിച്ചുള്ള പരാതിയില്‍ ജൂലൈ 21നാണ് സര്‍വേ നടത്താന്‍ പുരാവസ്തു വകുപ്പിന് വരാണസി ജില്ലാ കോടതി അനുമതി നല്‍കിയത്. ഇതിനെതിരേ മസ്ജിദ് കമ്മിറ്റി നല്കിയ അപ്പീലാണ് ഹൈക്കോടതി തള്ളിയത്.
തുടർച്ചയായ മൂന്ന് ദിവസത്തെ വാദംകേൾക്കലിനുശേഷമാണ് അലഹബാദ് ഹൈക്കോടതി വിധി പറഞ്ഞത്. എത്രയും വേഗം സർവേ നടപടികൾ പൂർത്തിയാക്കണമെന്ന് പുരാവസ്തു വകുപ്പിന് കോടതി നിർദേശം നൽകി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















