തന്റെ യൂട്യൂബ് ചാനലിന് 10 ലക്ഷം സബ്‌സ്‌ക്രൈബേഴ്‌സ് ആയ സന്തോഷം ആരാധകരുമായി പങ്കുവച്ച് നടി അഹാന കൃഷ്ണകുമാര്‍. ഇതിന്റെ ഫോട്ടോകളും വീഡിയോകളും അഹാന ഷെയര്‍ ചെയ്തിട്ടുണ്ട്. പിന്നാലെ നിരവധി പേരാണ് താരത്തെ അഭിനന്ദിച്ച് എത്തുന്നുണ്ട്.
ആദ്യമൊക്കെ യൂട്യൂബിനു വേണ്ടി കണ്ടന്റുകള്‍ ക്രിയേറ്റ് ചെയ്യുന്നത് അത്ര സീരിയസ് ആയി കണ്ടിരുന്നില്ലെന്നാണ് അഹാന പറയുന്നത്. ഒരു 25 വര്‍ഷം കഴിഞ്ഞാല്‍ എനിക്ക് ഈ വീഡിയോസ് കാണുമ്പോള്‍ കിട്ടുന്ന സംതൃപ്തിയെ കുറിച്ചാണ് ഏതൊരു വീഡിയോ ചെയ്യുമ്പോഴും ഞാന്‍ ചിന്തിക്കുന്നത്. അങ്ങനെ ചെയ്ത വീഡിയോകളാണ് ചാനലില്‍ ഉള്ളതും. അങ്ങനെ ചെയ്തിട്ടും ഇത്രയും വളര്‍ച്ച കിട്ടിയതില്‍ സന്തോഷവതി ആണെന്നും അഹാന പറയുന്നു. തന്നെ സപ്പോര്‍ട്ട് ചെയ്ത എല്ലാവരോടും നന്ദി ഉണ്ടെന്നും ആ വാക്ക് ചിലപ്പോള്‍ കുറഞ്ഞു പോകുമെന്നും താരം പറഞ്ഞു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















