മൂവാറ്റുപുഴ: ലഹരി ഉപയോഗത്തിനായി ആശുപത്രിയിൽ നിന്നും ഗുളിക മോഷ്ടിച്ചു. മൂവാറ്റപുഴ ജനറൽ ആശുപത്രിയിൽ നിന്നാണ് ലഹരി ഉപയോഗത്തിനായി ഗുളിക മോഷ്ടിച്ചത്. 577 ബുപ്രിനോർഫിൻ ഗുളികകൾ ആശുപത്രിയിൽ നിന്നും ആണ് മോഷ്ടിച്ചത്.
ലഹരി വിമോചന ചികിത്സ നൽകുന്ന ഒഎസ്ടി സെന്ററിൽ നിന്ന് ചൊവ്വാഴ്ച രാത്രിയാണ് മോഷണം നടന്നിരിക്കുന്നത്. ലഹരി മോചന ചികിത്സയ്ക്കായി ഇവിടെ എത്തുന്നവരിൽ ആരെങ്കിലുമായിരിക്കാം മോഷണത്തിനു പിന്നിലെന്നാണു പൊലീസിന്‍റെ നിഗമനം.

രാവിലെ ഒ.എസ്.ടി സെന്ററിലെ ജീവനക്കാർ എത്തിയപ്പോഴാണ് മോഷണം നടന്ന വിവരം അറിയുന്നത്. അലമാരയുടെ താഴ് ആക്സോ ബ്ലേഡ് കൊണ്ട് അറുത്താണ് ഇതിൽ സൂക്ഷിച്ചിരുന്ന മരുന്നുകൾ മുഴുവനായും കവർന്നത്.
രാത്രി ജനറൽ ആശുപത്രിയിൽ ഒട്ടേറെ സുരക്ഷാ ജീവനക്കാർ ഉണ്ടായിട്ടും മോഷണം നടന്ന വിവരം അറിഞ്ഞില്ല.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















