തിരുവനന്തപുരം : പതിനഞ്ചാം കേരള നിയമസഭയുടെ ഒന്‍പതാം സമ്മേളനം ആഗസ്റ്റ് ഏഴിന് ആരംഭിക്കും. പ്രധാനമായും നിയമ നിര്‍മാണത്തിനാണ് ഈ സമ്മേളനം ചേരുക. ആകെ 12 ദിവസമാണ് സമ്മേളനം. നിരവധി സുപ്രധാന ബില്ലുകള്‍ സമ്മേളനത്തിൽ പരിഗണിക്കും. നിലവിലെ കലണ്ടര്‍ പ്രകാരം 24ന് സമ്മേളനം അവസാനിക്കും.
സമ്മേളനത്തിന്റെ ആദ്യദിനം മുന്‍ മുഖ്യമന്ത്രിയും നിലവില്‍ എം.എല്‍.എ.യുമായിരുന്ന ഉമ്മന്‍ചാണ്ടിയുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തും. ഇതിന് ശേഷം മറ്റു നടപടികളിലേക്ക് കടക്കാതെ സഭ പിരിയും. 11, 18 തീയതികള്‍ അനൗദ്യോഗികാംഗങ്ങളുടെ കാര്യങ്ങള്‍ക്കായിട്ടാണ് വിനിയോഗിക്കുന്നത്.
Also read: ഡോ. വന്ദന ദാസിന് മരണാനന്തര ബഹുമതിയായി എം.ബി.ബി.എസ്; ഗവര്‍ണറില്‍ നിന്ന് ഏറ്റുവാങ്ങി മാതാപിതാക്കള്‍
2023-24 സാമ്പത്തിക വര്‍ഷത്തെ ബജറ്റിലെ ഉപധനാഭ്യർഥനകളുടെ പരിഗണിക്കുന്നത് 21നാണ് നിശ്ചയിച്ചിരിക്കുന്നത്. മറ്റ് ദിവസങ്ങളിലെ നിയമനിർമാണത്തിനായി മാറ്റിവെക്കപ്പെട്ട സമയങ്ങളില്‍ സഭ പരിഗണിക്കേണ്ട ബില്ലുകള്‍ ഏതൊക്കെയാണെന്നതു സംബന്ധിച്ച് ഏഴിന് ചേരുന്ന കാര്യോപദേശക സമിതി ശിപാര്‍ശ ചെയ്യുന്ന പ്രകാരം നടക്കും.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















