കാസർഗോഡ്: പട്ടാപ്പകൽ ട്രെയിനിൽ വിദ്യാർത്ഥിനിക്ക് നേരെ നഗ്നതാ പ്രദർശനം നടത്തിയ ആൾ പിടിയിലായ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കണ്ണൂർ പടപ്പയങ്ങാട് സ്വദേശി ജോർജ് ജോസഫിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
read more ടീച്ചർ’ വിളി വേണ്ട: ഉത്തരവ് തള്ളി മേൽനോട്ട സമിതി; കുട്ടികൾ ഇഷ്ടമുള്ളതു പോലെ വിളിക്കട്ടെ
വിദ്യാർത്ഥിനിയുടെ പരാതിയിൽ കാസർഗോഡ് റെയിൽവേ പൊലീസ് കേസെടുത്തിരുന്നു. കോയമ്പത്തൂർ – മംഗളൂരു ഇന്റർസിറ്റിയിൽ ഇന്നലെ രാവിലെയായിരുന്നു സംഭവം.
വിദ്യാര്‍ഥിനിക്ക് അഭിമുഖമായി ഇരുന്ന പ്രതി ലൈംഗികാവയവം പ്രദര്‍ശിപ്പിച്ചുകൊണ്ടായിരുന്നു അതിക്രമം കാണിച്ചത്. കോളേജിലേക്കുള്ള യാത്രക്കിടയില്‍ ആണ് പെണ്‍കുട്ടിക്ക് ദുരനുഭവം ഉണ്ടായത്.
കോഴിക്കോട് കഴിഞ്ഞ ശേഷം എതിര്‍വശത്തെ സീറ്റില്‍ ഇരുന്ന ആളില്‍ നിന്നാണ് വിദ്യാര്‍ഥിനിക്ക് ലൈംഗികാതിക്രമം നേരിടേണ്ടി വന്നത്. വിദ്യാർത്ഥിനി പകർത്തിയ പ്രതിയുടെ ദൃശ്യങ്ങളും പുറത്തായി. തനിക്കുണ്ടായ ദുരനുഭവം വിദ്യാർത്ഥിനി തന്നെയാണ് സാമൂഹിക മാധ്യമത്തിലൂടെ പങ്കുവച്ചത്.
വീഡിയോ പകർത്തിയ ശേഷം പെൺകുട്ടി ബഹളം വെച്ചു. ഇതോടെ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച ഇയാളെ സഹയാത്രികര്‍ ചേര്‍ന്ന് പിടികൂടി. ട്രെയിനില്‍ ഉണ്ടായിരുന്ന സുരക്ഷാ ജീവനക്കാരെ ഏല്‍പ്പിക്കുകയും ചെയ്തു. അടുത്തിടെ സമാനമായ മറ്റൊരു സംഭവവും ഉണ്ടായിരുന്നു. കെ.എസ്.ആർ.ടി.സി ബസിൽ വെച്ച് പെൺകുട്ടിക്ക് നേരെ നഗ്നതാ പ്രദർശനം നടത്തിയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം