തിരുവനന്തപുരം: അധ്യാപകരെ വിദ്യാർഥികൾ ‘ടീച്ചർ’ എന്ന് അഭിസംബോധന ചെയ്യണമെന്ന ബാലാവകാശ കമ്മിഷൻ ഉത്തരവ് തള്ളി ക്വാളിറ്റി ഇംപ്രൂവ്മെന്റ് പ്രോഗ്രാം(ക്യുഐപി) മേൽനോട്ട സമിതി.
സ്കൂളുകളിലെ അധ്യാപകരെ ലിംഗഭേദമില്ലാതെ ‘ടീച്ചർ’ എന്ന് വിളിക്കണമെന്നാണ് സംസ്ഥാന ബാലാവകാശ കമ്മിഷൻ ഉത്തരവിട്ടത്. അതേസമയം, കുട്ടികൾക്ക് ഇഷ്ടമുള്ളതു പോലെ അധ്യാപകരെ അഭിസംബോധന ചെയ്യാമെന്നും ഇക്കാര്യത്തിൽ സർക്കാർ പ്രത്യേക നിർദേശമൊന്നും നൽകണ്ടെന്നുമാണ് അധ്യാപക സംഘടനകൾ ഉൾപ്പെട്ട ക്യുഐപി യോഗത്തിലെ തീരുമാനം.
മാഡം, സർ, മാഷ് എന്നിങ്ങനെ വിളിക്കുന്നത് ഒഴിവാക്കണമെന്നായിരുന്നു കഴിഞ്ഞ ജനുവരിയിൽ ബാലാവകാശ കമ്മിഷൻ ഉത്തരവിട്ടത്. അധ്യാപകരെ ആദര സൂചകമായി അഭിസംബോധന ചെയ്യാൻ കഴിയുന്ന അനുയോജ്യമായ പദം ‘ടീച്ചർ’ എന്നാണ്.
ഇങ്ങനെ വിളിക്കാൻ സ്കൂളുകൾക്ക് നിർദേശം നൽകണമെന്ന് കമ്മീഷൻ പൊതു വിദ്യാഭ്യാസ ഡയറക്ടറോട് നിർദേശിച്ചു. ഇതിനെതിരെ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയും അധ്യാപക സംഘടനകളും രംഗത്തു വന്നതോടെ തുടർ നടപടികൾ ഉണ്ടായില്ല.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം