മുംബൈ: ട്രെയിനിൽ സുരക്ഷാ ഡ്യൂട്ടിയിലായിരുന്ന ആർപിഎഫ് കോൺസ്റ്റബിൾ നാല് പേരെ കൊലപ്പെടുത്തിയ സംഭവത്തിൽ വർഗീയചുവയില്ലെന്ന് അധികൃതർ. കൊലപാതകം നടത്തിയ ആർപിഎഫ് കോൺസ്റ്റബിൾ ചേതന് സിംഗിനെ(34) വിശദമായ പരിശോധനകൾക്ക് വിധേയനാക്കുമെന്നും ഇയാളുടെ മാനസികനില സംബന്ധിച്ച് സംശയങ്ങളുണ്ടെന്നും അന്വേഷണസംഘം അറിയിച്ചു. പെട്ടെന്ന് പ്രകോപിതനാകുന്നയാളാണ് സിംഗ് എന്ന് മുതിർന്ന ഉദ്യോഗസ്ഥർ പറഞ്ഞു.
മുതിർന്ന ഉദ്യോഗസ്ഥൻ ടിക്കാറാം മീണ, അസ്ഗർ അബ്ബാസ് ഷെയ്ഖ്, അബ്ദുൽ കാദർഭായ് ഭൻപൂർവാല, മുഹമ്മദ് ഹുസൈൻ എന്നിവരെയാണ് ചേതൻ സിംഗ് വെടിവച്ച് കൊന്നത്.

ജയ്പൂർ- മുംബൈ എക്സ്പ്രസ് ട്രെയിനിലാണ് ആർപിഎഫ് ഉദ്യോഗസ്ഥൻ നാലു പേരെ വെടിവെച്ചുകൊന്നത്. ഒരു ആർപിഎഫ് എഎസ്ഐയും രണ്ടു യാത്രക്കാരും ഒരു പാൻട്രി ജീവനക്കാരനുമാണ് കൊല്ലപ്പെട്ടത്. മീരറോഡിനും ദഹിസറിനും ഇടയിലാണ് സംഭവം. ഇന്ന് പുലർച്ചെ അഞ്ചരയോടെയാണ് സംഭവം. 12956 നമ്പർ ട്രെയിന്റെ B5 കമ്പാർട്ട്മെന്റിലാണ് വെടിവെപ്പ് നടന്നത്. വെടിവച്ച ശേഷം ഇയാൾ ദഹിസർ സ്റ്റേഷന് സമീപം ചാടി ഇറങ്ങി. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തതായാണ് വിവരം.
എന്താണ് പ്രകോപനമെന്ന് വ്യക്തമല്ല. ഇയാളെ ചോദ്യം ചെയ്തുവരികയാണ് പൊലീസ് അറിയിച്ചു. കസ്റ്റഡിയിലുള്ള ഇയാളുടെ കൈവശം കൊലപാതകത്തിന് ഉപയോഗിച്ച ആയുധവും കണ്ടെത്തിയിട്ടുണ്ട്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















