താഷ്കെന്റ്: ഒൻപത് നില കെട്ടിടത്തിലെ ലിഫ്റ്റിൽ മൂന്ന് ദിവസം കുടുങ്ങി കിടന്ന യുവതി മരിച്ചു. ഓൾഗ ലിയോൻടൈവ(32) എന്ന പോസ്റ്റ് വുമനാണ് അതിദാരുണമായി മരിച്ചത്. രക്ഷിക്കണമെന്ന് നിലവിളിച്ചെങ്കിലും ആരും ഓൾഗയുടെ ശബ്ദം കേട്ടില്ല.
ജൂലൈ 24 ന് ഓൾഗയെ കാണാനില്ലെന്ന് അറിയിച്ച് കുടുംബം രംഗത്തെത്തിയിരുന്നു. തുടർന്ന് വ്യാപകമായ തിരച്ചിൽ നടത്തിയെങ്കിലും മൂന്നു ദിവസത്തിനുശേഷമാണ് ഓൾഗയുടെ മൃതദേഹം കണ്ടെത്താനായത്.
ലിഫ്റ്റ് നിർമാണത്തിലെ അപാകതയാണ് അപകടത്തിന് കാരണമെന്ന് ഫ്ലാറ്റിൽ താമസിക്കുന്നവർ അറിയിച്ചു. സംഭവം നടന്നപ്പോൾ വൈദ്യുതി മുടക്കമുണ്ടായില്ലെന്നും ചൈനയിൽ നിർമിച്ച ലിഫ്റ്റിന് റജിസ്ട്രേഷൻ ഇല്ലായിരുന്നുവെന്നും അന്വേഷണത്തിൽ കണ്ടെത്തി. കഴിഞ്ഞ ആഴ്ച ഇറ്റലിയിലെ പാലെർമോയിലും സമാന സംഭവം ഉണ്ടായിരുന്നു. വൈദ്യുതി മുടങ്ങിയതോടെ 61കാരിയായ ഫ്രാൻസിസ്ക മർഷിയോൺ ലിഫ്റ്റിൽ കുടുങ്ങി മരിക്കുകയായിരുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















