നടന്‍ അംഗസ് ക്ലൗഡിനെ (25) കാലിഫോര്‍ണിയ ഓക് ലാന്‍ഡിലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. എച്ച് ബി ഒയുടെ ഹിറ്റ് സീരീസായ യൂഫോറിയയിലൂടെ പ്രശസ്തനായ താരമാണ്. യൂഫോറിയയിലെ മയക്കുമരുന്ന് വ്യാപാരിയായ ഫെസ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച നടനാണ് അംഗസ്. മരണകാരണം വ്യക്തമല്ല. അംഗസിന്റെ മരണത്തില്‍ അഗാധ ദുഃഖമുണ്ടെന്ന് കുടുംബം പ്രതികരിച്ചു.
പിതാവ് മരിച്ച് രണ്ടാഴ്ച പിന്നിട്ട വേളയിലാണ് അംഗസിന്റെയും മരണം. അംഗസിന്റെ അടുത്ത സുഹൃത്തുകൂടിയായിരുന്നു പിതാവെന്ന് കുടുംബാംഗങ്ങള്‍ പറഞ്ഞു. പിതാവിന്റെ മരണ ദിവസം എനിക്ക് നിങ്ങളെ മിസ് ചെയ്യുന്നു എന്നാണ് അംഗസ് ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തത്.
അച്ഛന്റെ മരണാനന്തര ചടങ്ങുകള്‍ അയര്‍ലന്‍ഡില്‍ വെച്ച് പൂര്‍ത്തിയാക്കിയശേഷം തിരികെ വസതിയിലെത്തിയ നടന്‍ ആത്മഹത്യാ പ്രവണത പ്രകടിപ്പിച്ചിരുന്നതായി വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
അംഗസ് ക്ലൗഡിന്റെ വിയോഗത്തില്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നുവെന്ന് എച്ച്.ബി.ഓ പ്രസ്താവനയില്‍ അറിയിച്ചു. കഴിവുറ്റ പ്രതിഭയും എച്ച്.ബി.ഓയുടേയും യൂഫോറിയയുടേയും കുടുംബത്തിലെ ഒഴിച്ചുകൂടാനാവാത്ത അംഗമായിരുന്നു ക്ലൗഡെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
നോര്‍ത്ത് ഹോളിവുഡ്, ദ ലൈന്‍ എന്നീ ചിത്രങ്ങളില്‍ അംഗസ് ക്ലൗഡ് മുഖം കാണിച്ചിട്ടുണ്ടെങ്കിലും ലോകപ്രശസ്തിയിലേക്കുയര്‍ന്നത് യൂഫോറിയയിലെ ഹൈസ്‌കൂള്‍ ഡ്രഗ് ഡീലറുടെ വേഷത്തോടെയായിരുന്നു. ആദ്യ സീസണിലെ സ്വീകാര്യത കണക്കിലെടുത്ത് രണ്ടാം സീസണില്‍ ഫെസ് എന്ന കഥാപാത്രത്തിനെ അണിയറപ്രവര്‍ത്തകര്‍ കൂടുതല്‍ വികസിപ്പിച്ചിരുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം