കണ്ണൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് അപമര്യാദയായി പെരുമാറിയ സ്കൂൾ സെക്യൂരിറ്റി ജീവനക്കാരൻ അറസ്റ്റിൽ. കണ്ണൂർ നഗരത്തിലെ ഒരു സ്കൂളിലെ സെക്യൂരിറ്റി ജീവനക്കാരനായ വാരംകടവ് സ്വദേശി കാസി(73)മിനെയാണ് അറസ്റ്റ് ചെയ്തത്.
കണ്ണൂർ ടൗൺ പൊലീസ് ആണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 20-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. സ്കൂളിൽ നേരത്തെയെത്തിയ പത്താം ക്ലാസിൽ പഠിക്കുന്ന പെൺകുട്ടിയോട് ഇയാൾ മോശമായി സംസാരിക്കുകയായിരുന്നു.
പെൺകുട്ടി സ്കൂളിലെ അധ്യാപകരോട് പരാതിപ്പെടുകയും സ്കൂൾ അധികൃതർ കണ്ണൂർ ടൗൺ പൊലീസിൽ പരാതി നൽകുകയുമായിരുന്നു. തുടർന്ന്, തിങ്കളാഴ്ച വൈകിട്ടാണ് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തത്. സ്കൂളിലെ താത്കാലിക സെക്യൂരിറ്റി ജീവനക്കാരനാണ് കാസിം.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം