പാലക്കാട്: അഞ്ചര വയസ്സുള്ള ബാലികയെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിക്ക് ഏഴുവർഷം കഠിന തടവും അമ്പതിനായിരം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി.
തത്തമംഗലം അരങ്ങംറോഡ് രാധാകൃഷ്ണനെ(52)യാണ് പോക്സോ നിയമപ്രകാരം പാലക്കാട് ഫാസ്റ്റ് ട്രാക്ക് സ്പെഷൽ പോക്സോ കോടതി ജഡ്ജി ടി. സഞ്ജു ശിക്ഷിച്ചത്.
2022 ജനുവരി മൂന്നിന് അതിജീവിത പഠിക്കുന്ന സ്കൂളിലെ മാനേജറുടെ ഡ്രൈവറായ പ്രതി സ്കൂളിൽ വെച്ച് ലൈംഗികമായി പീഡിപ്പിച്ചു എന്നാണ് പ്രോസിക്യൂഷൻ വാദം. കൊല്ലങ്കോട് പൊലീസ് രജിസ്റ്റർ ചെയ്ത കേസ് സി.ഐ. വിപിൻദാസ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചു.
പ്രോസിക്യൂഷൻ 13 സാക്ഷികളെ വിസ്തരിച്ച് 19 രേഖകൾ ഹാജരാക്കി. കൊല്ലങ്കോട് സ്റ്റേഷനിലെ എസ്.സി.പി.ഒ. മിഥുൻ പ്രോസിക്യൂഷൻ നടപടികൾ ഏകോപിപ്പിച്ചു.
എ.എസ്.ഐ ഷാജു കേസന്വേഷണത്തിന് സഹായിച്ചു. പിഴത്തുക ഇരക്ക് നൽകാനും അടക്കാത്ത പക്ഷം ആറുമാസം അധിക കഠിനതടവും അനുഭവിക്കണം. പ്രോസിക്യൂഷന് വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ ടി. ശോഭന ഹാജരായി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം