ഫ്രീഡം ഫെസ്റ്റ് 2023 ന്റെ ഭാഗമായി ടെക്നോപാർക്കിലെ ഐ ടി ജീവനക്കാരുടെ ക്ഷേമ സംഘടന, പ്രതിധ്വനിയുടെ ടെക്നിക്കൽ ഫോറം ടെക്നോപാർക്കിലെ വിവിധ കമ്പനികളിലെ ഐ ടി ജീവനക്കാർക്കായി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ശില്പശാല നടത്തി. ജീവനക്കാർക്കായി നടത്തിവരുന്ന ടെക്നിക്കൽ ട്രെയിനിങ് പരമ്പരയുടെ നൂറ്റിപ്പത്താമതു എഡിഷൻ ആയിട്ടാണ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ശില്പശാല നടത്തിയത്. ജൂലൈ 29 ശനിയാഴ്ച ടെക്നോപാർക്കിലെ ട്രാവൻകൂർ ഹാളിൽ രാവിലെ 09 :30 മുതൽ 05:00pm വരെയായിരുന്നു ശില്പശാല. ശില്‍പ്പശാലക്ക് മിസ് ഉഷ രംഗരാജു Miss : Usha Rengaraju (Chief of research , Exa Protocol ) നേതൃത്വം നല്കി. ശിൽപ്പശാല രാവിലെ 9:30 നു ശ്രീ അൻവർ സാദത് (സിഇഒ KITE) ഉത്ഘാടനം ചെയ്തു. ഫ്രീഡം ഫെസ്റ്റ് 2023 ൻറെ വിവിധ പ്രോഗ്രാമുകളെ പറ്റി ശ്രീ അൻവർ വിശദീകരിച്ചു.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) മേഖലയിലെ Generative AI, Natural Language processing, Machine learning ടെക്കികള്‍ക്ക് പരിചയപെടുത്തുക എന്ന ഉദ്ദേശ്യത്തോട് കൂടിയാണ് ഈ ശില്‍പ്പശാല സംഘടിപ്പിച്ചത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) സാങ്കേതിക രംഗത്ത് ടെക്നോപാർക്കിലെ ജീവനക്കാരെ പ്രാവീണ്യമുള്ളവരാക്കി അവരെ ഈ രംഗത്ത് കൂടുതൽ പ്രവർത്തന മികവുള്ളവരാക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് ശില്‍പ്പശാല സംഘടിപ്പിച്ചത്. AI സാധ്യതകളും പ്രയോജനങ്ങളും ഉം ആണ് പ്രധാനമായും കൈകാര്യം ചെയ്തത്. ടെക്നോപാർക്കിലെ വിവിധ കമ്പനികളിലെ ജീവനക്കാർക്കും വിവര സാങ്കേതിക രംഗത്ത് പ്രവർത്തിക്കുന്നവർക്കും വേണ്ടിയുള്ള ഈ പരിശീലന പരിപാടി xilligence technologies ന്റെ സഹകരണത്തോടെ പൂർണ്ണമായും സൗജന്യമായിട്ടാണ് സംഘടിപ്പിച്ചത് . ശില്പശാലയിൽ ടെക്നോപാർക്കിലെ 70 കമ്പനികളിൽ നിന്നും 131 IT ജീവനക്കാർ പങ്കെടുത്തു. ശില്പശാലയിൽ പങ്കെടുത്തവർക്ക് ബിബിൻ വാസുദേവൻ സ്വാഗതവും രാഹുൽ ചന്ദ്രൻ നന്ദിയും രേഖപ്പെടുത്തി . പ്രതിധ്വനിക്കു വേണ്ടി അനീഷ് സലിം ഉപഹാരം കൈമാറി .