താനെ : മഹാരാഷ്ട്രയിലെ താനെയിൽ എക്സ്പ്രസ് ഹൈവേ നിർമാണത്തിനിടെ കൂറ്റൻ യന്ത്രം തകർന്നു വീണ് 15 പേർ മരിച്ചു. ഗർഡർ സ്ഥാപിക്കാൻ ഉപയോഗിക്കുന്ന യന്ത്രമാണ് തകർന്നത്. ഷാപ്പുരിൽ സമൃദ്ധി എക്സ്പ്രസ് ഹൈവേ നിർമാണത്തിനിടെ പുലർച്ചെയോടെയായിരുന്നു അപകടം.
മൂന്നു പേർക്ക് പരുക്കേറ്റതായും പൊലീസ് അറിയിച്ചു. അവശിഷ്ടങ്ങൾക്കിടയിൽ കൂടുതൽ പേർ കുടുങ്ങിയിട്ടുണ്ടെന്നു സംശയമുണ്ട്. ദേശീയ ദുരന്തനിവാര സേനയും അഗ്നിരക്ഷാസേനയും ചേർന്നാണു രക്ഷാപ്രവർത്തനം നടത്തുന്നത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം