അമേരിക്കൻ ടാക്സേഷൻ ഇൻ്റസ്ട്രി വ്യവസായ രംഗത്തെ പ്രമുഖരുമായി നടത്തിയ കൂടിക്കാഴ്ച പ്രതീക്ഷ നൽകുന്നതാണ്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച മാനവ വിഭവശേഷിയുള്ള ഇടങ്ങളിലൊന്നായ കേരളത്തെക്കുറിച്ച് മികച്ച അഭിപ്രായമാണ് ഈ മേഖലയിൽ നിന്നെത്തിയ പ്രധാന കമ്പനികളിൽ നിന്നുള്ള ഉദ്യോഗസ്ഥർ പങ്കുവെച്ചത്. തൊഴില്‍ നൈപുണ്യമുള്ള പ്രൊഫഷണലുകൾക്കൊപ്പം നിക്ഷേപസൗഹൃദ അന്തരീക്ഷവും കേരളത്തിന് അനുകൂലഘടകമാണ്. ഒപ്പം കേരളത്തിലെ മികച്ച വിദ്യാഭ്യാസ നിലവാരവും നൈപുണ്യ ശേഷിയും അടിസ്ഥാന സൗകര്യങ്ങളും ശക്തമായ കണക്റ്റിവിറ്റിയും നിക്ഷേപകര്‍ക്ക് അനുയോജ്യമായ അന്തരീക്ഷമൊരുക്കുകയും ചെയ്യും.
കൊച്ചിയിലെ നിര്‍ദിഷ്ട ഗ്ലോബല്‍ ഇന്‍ഡസ്ട്രിയില്‍ ഫിനാന്‍സ് ആന്‍ഡ് ട്രേഡ് (ഗിഫ്റ്റ്) സിറ്റി മികച്ച ഫിന്‍ടെക് ഹബ്ബുകളുമായി സഖ്യമുണ്ടാക്കുന്നതിന് ഊന്നല്‍ നല്‍കുന്നതും നവീകരണത്തിനും വളര്‍ച്ചയ്ക്കും സഹായം ലഭ്യമാക്കുന്നതുമായ സംയോജിത കേന്ദ്രമായിരിക്കും. ടാക്സേഷന്‍ കമ്പനികള്‍ വരുന്നതിലൂടെ കേരളത്തിലെ സര്‍വ്വകലാശാലകളും ഇന്‍റര്‍നാഷണല്‍ ടാക്സേഷന്‍ സെന്‍ററും സംയുക്തമായി ഇന്നൊവേഷന്‍ ലാബുകളും, കേരളത്തിലെ പ്രധാന നഗരങ്ങളില്‍ ടാക്സേഷന്‍ ടെക്നോളജി പാര്‍ക്കുകളും സ്ഥാപിക്കാനുള്ള സാധ്യതകളും പരിശോധിക്കാൻ സാധിക്കും.
കേരളത്തിലെ സമീപകാലത്തെ മാറ്റങ്ങളെയും വ്യവസായമേഖലയിലുണ്ടാകുന്ന നിക്ഷേപങ്ങളെയും ശ്രദ്ധിക്കുന്നുണ്ടെന്നും ഇവ അഭിനന്ദനാർഹമാണെന്നുമാണ് അതിഥികൾ അഭിപ്രായപ്പെട്ടത്. തീർച്ചയായും കേരളത്തിലേക്ക് കടന്നുവരാനുള്ള സാധ്യതകൾ പരിശോധിക്കുകയാണെന്നും തുടർ ചർച്ചകൾക്കായി സർക്കാരുമായി സഹകരിക്കുമെന്നും ഇവർ ഉറപ്പ് നൽകിയിട്ടുണ്ട്. ലോകത്തിലെ തന്നെ ഏറ്റവും ഉയർന്ന വേതനം നൽകുന്ന കമ്പനികൾ കൂടിയാണ് പ്രാഥമികചർച്ചകളിൽ പങ്കെടുത്തത്. ഭാവിയിൽ കേരളത്തിൽ ടാക്സേഷനിലും അക്കൗണ്ടിംഗിലും മികവുള്ള പ്രൊഫഷണലുകളെ വാർത്തെടുക്കുന്നതിന് ആവശ്യമായ സാങ്കേതിക പരിശീലനം നല്‍കുന്നതിനുള്ള സാധ്യതകളും പരിശോധിക്കാമെന്ന് അധികൃതർ കൂടിക്കാഴ്ചയിൽ പറയുകയുണ്ടായി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം