കൊച്ചി: പാലാരിവട്ടത്തുണ്ടായ വാഹനാപകടത്തിൽ നടൻ സുരാജ് വെഞ്ഞാറമൂടിനെതിരെ നടപടിയുമായി മോട്ടോർ വാഹന വകുപ്പ്. ഗതാഗത നിയമങ്ങളെ കുറിച്ചുള്ള ക്ലാസിൽ സുരാജ് പങ്കെടുക്കണമെന്ന് മോട്ടോർ വാഹനവകുപ്പ് അറിയിച്ചു. സുരാജിന് കാരണം കാണിക്കൽ നോട്ടീസ് നൽകുമെന്നും മോട്ടോർ വാഹനവകുപ്പ് അറിയിച്ചിട്ടുണ്ട്. വാഹനാപകടത്തെ തുടർന്ന് സുരാജിന്റെ കാർ മോട്ടോർ വാഹനവകുപ്പ് പരിശോധിച്ചു.
ശനിയാഴ്ച രാത്രി എറണാകുളം പാലാരിവട്ടത്ത് വെച്ച് സുരാജ് സഞ്ചരിച്ച കാർ ബൈക്കുമായി കൂട്ടിയിടിച്ച് ഒരാൾക്ക് പരിക്കേറ്റിരുന്നു. ബൈക്ക് യാത്രക്കാരനായ മലപ്പുറം മഞ്ചേരി സ്വദേശി ശരത്തിനാണ് പരിക്കേറ്റത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം