പത്തനംതിട്ട: പത്തനംതിട്ട കോന്നിയിൽ യുവാവിനെ വഴിയരികിൽ മരിച്ച നിലയിൽ കണ്ടെത്തി. അഭിലാഷ് (43) നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
read more ആലുവയില്‍ കൊല്ലപ്പെട്ട 5 വയസുകാരിയുടെ മാതാപിതാക്കളെ മന്ത്രി വീണാ ജോര്‍ജ് സന്ദര്‍ശിച്ചു
കോന്നി റിപ്പബ്ലിക്കൽ സ്കൂളിന് സമീപത്തെ കൃഷ്ണ ഹോട്ടൽ ഉടമയാണ് മരിച്ച അഭിലാഷ്. ബിജെപി പ്രാദേശിക നേതാവാണ്. വഴിയരികിൽ മരിച്ച നിലയിൽ അഭിലാഷിനെ കാണുകയായിരുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി.
അസ്വാഭാവിക മരണത്തിന് കേസെടുത്താണ് അന്വേഷണം തുടങ്ങിയിട്ടുള്ളത്. നിലവിൽ കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് മരിച്ചുവെന്ന നിഗമനത്തിലാണ് പൊലീസ്.
കോന്നി ഡിവൈഎസ്പി രാജപ്പൻ റാവുത്തരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്. നാട്ടുകാരിൽ നിന്ന് മൊഴിയെടുക്കുന്നുണ്ട്. ഇൻക്വസ്റ്റിനുശേഷം മൃതദേഹം പോസ്റ്റുമോർട്ടത്തിന് കൊണ്ടുപോകും. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളടക്കം പൊലീസ് പരിശോധിച്ചു വരികയാണ്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം