ഇസ്‍ലാമാബാദ്: വടക്കുപടിഞ്ഞാറൻ പാകിസ്താനിലെ ബജൗറിൽ നടന്ന ഒരു രാഷ്ട്രീയ റാലിക്കിടെയുണ്ടായ സ്ഫോടനത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 44 പേർ കൊല്ലപ്പെട്ടു. അഫ്ഗാനിസ്ഥാനുമായി അതിർത്തി പങ്കിടുന്ന പാക്കിസ്ഥാനിലെ വടക്കുപടിഞ്ഞാറൻ ബജൗർ ജില്ലയിലെ ഖാർ പ്രാന്തപ്രദേശത്തുള്ള യാഥാസ്ഥിതിക ജാമിയത്ത് ഉലമ-ഇ-ഇസ്ലാം (ജെയുഐ-എഫ്) പാർട്ടിയുടെ സമ്മേളനത്തിൽ ഞായറാഴ്ചയാണ് സ്ഫോടനം നടന്നത്.
200ലേറെ പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരിൽ പലരുടേയും നില ഗുരുതരമാണ്. സ്ഫോടനത്തിൽ പാർട്ടി പ്രാദേശിക നേതാവ് മൗലാനാ സിയാവുല്ല ജാനും കൊല്ലപ്പെട്ടു. 500ഓളം പേർ ഒത്തുകൂടിയ സദസിലാണ് ബോംബ് സ്ഫോടനമുണ്ടായത്.
നിരവധി മുതിർന്ന പാർട്ടി നേതാക്കൾ ഇരിക്കുന്ന വേദിക്ക് സമീപം ചാവേർ തന്റെ സ്‌ഫോടക വസ്തു വെച്ചിരുന്നതായി പ്രവിശ്യാ പോലീസ് പ്രസ്താവനയിൽ പറഞ്ഞു. ഐഎസ്ഐഎൽ (ഐഎസ്ഐഎസ്) ഗ്രൂപ്പാണ് ആക്രമണത്തിന് പിന്നിലെന്ന് പ്രാഥമിക അന്വേഷണത്തിൽ സൂചന ലഭിച്ചതായും ഉദ്യോഗസ്ഥർ ഇപ്പോഴും അന്വേഷണം നടത്തിവരികയാണെന്നും റിപ്പോർട്ടിൽ പറയുന്നു.
10 കിലോഗ്രാം സ്ഫോടക വസ്തുക്കളാണ് സ്ഫോടനത്തിന് ഉപയോഗിച്ചത്. ബജൗറിലെയും സമീപ പ്രദേശങ്ങളിലെയും ആശുപത്രികളിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ടെന്ന് ജില്ലാ പോലീസ് ഓഫീസർ നസീർ ഖാൻ പറഞ്ഞു. ഗുരുതരമായി പരിക്കേറ്റവരെ ബജാറിൽ നിന്ന് സൈനിക ഹെലികോപ്റ്ററുകളിൽ പ്രവിശ്യാ തലസ്ഥാനമായ പെഷവാറിലെ ആശുപത്രികളിലേക്ക് കൊണ്ടുപോയി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം