കൊച്ചി: ആലുവയിലെ അഞ്ച് വയസുകാരിയുടെ കൊലപാതക കേസിലെ പ്രതി അസ്ഫാക് ആലത്തിന്റെ കസ്റ്റഡി അപേക്ഷ ഇന്ന് കോടതി പരിഗണിക്കും. എറണാകുളം പ്രത്യേക പോക്സോ കോടതിയാണ് അപേക്ഷ പരിഗണിക്കുന്നത്. അസ്ഫാകിനെ ഏഴ് ദിവസം കസ്റ്റഡിയില്‍ വേണമെന്നാണ് പൊലീസിന്റെ ആവശ്യം. പ്രതിക്കെതിരെ പോക്സോ കുറ്റം ചുമത്തിയ സാഹചര്യത്തിലാണ് കസ്റ്റഡി അപേക്ഷ മജിസ്ട്രേറ്റ് കോടതിയിൽ നിന്നും പോക്സോ കോടതിയിലേക്ക് മാറ്റിയത്.
പ്രതി കൊടും ക്രിമിനൽ ആണെന്നും അതിക്രൂരമായാണ് പെൺകുട്ടിയെ കൊലപ്പെടുത്തിയതെന്നും കോടതിയിൽ സമർപ്പിച്ച കസ്റ്റഡി അപേക്ഷയിൽ പോലീസ് വ്യക്തമാക്കിയിട്ടുണ്ട്.പ്രതിയെക്കുറിച്ച് കൂടുതൽ അന്വേഷണം നടത്തുന്നതിനും മുൻപ് ഗുരുതരമായ കുറ്റകൃത്യങ്ങളിൽ പ്രതി ഉൾപ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കുന്നതിനും പ്രതിയെ പോലീസ് കസ്റ്റഡിയിൽ കിട്ടുക അനിവാര്യമാണെന്നാണ് പോലീസിന്റെ നിലപാട്. ഇന്നലെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തിരുന്നു.
ഐപിസി 377 ലൈംഗിക ചൂഷണം മുതൽ ഐപിസി 302 കൊലപാതകം വരെ ഒമ്പത് വകുപ്പുകൾ പ്രതിക്കെതിരെ ചുമത്തുന്നതാണ് റിമാൻഡ് റിപ്പോർട്ട്. പൊലീസ് ആലുവ കോടതിയിൽ റിപ്പോര്‍ട്ട് സമർപ്പിച്ചിട്ടുണ്ട്. പ്രതി അസ്ഫാക് കുറ്റകൃത്യം ആവർത്തിക്കാൻ സാധ്യതയുണ്ടെന്നും ജാമ്യം ലഭിച്ചാൽ ഒളിവിൽ പോവാൻ സാധ്യതയുണ്ടെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.
അതേസമയം കുട്ടിയുടെ വിശദമായ പോസ്റ്റ്മോർട്ടം റിപ്പോർട്ട് വേഗത്തിൽ ലഭിക്കാൻ പോലീസ് ശ്രമം ആരംഭിച്ചിട്ടുണ്ട്. കേസിൽ വിശദമായ അന്വേഷണത്തിന് അന്വേഷണ സംഘത്തിലെ ഒരു വിഭാഗം ബിഹാറിലേക്ക് പുറപ്പെടാനും തീരുമാനമായിട്ടുണ്ട്.കുട്ടിയുടെ സംസ്കാര ചടങ്ങിൽ മന്ത്രിമാരടക്കമുള്ളവർ എത്തിയില്ല എന്ന വിമർശനം ഉയരുന്നതിനിടെ ഇന്നലെ രാത്രി മന്ത്രി വീണാ ജോർജ് , എംഎം മണി എംഎൽഎ എന്നിവർ കുട്ടിയുടെ വീട്ടിലെത്തി മാതാപിതാക്കളെ സന്ദർശിച്ചിരുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം