കൊച്ചി: വാഹനാപകടവുമായി ബന്ധപ്പെട്ട് നടൻ സുരാജ് വെഞ്ഞാറമൂടിനോട് ഇന്ന് പാലാരിവട്ടം പൊലീസ് സ്റ്റേഷൻ ഹാജരാവാൻ നിർദേശം. സുരാജ് സഞ്ചരിച്ച കാർ മലപ്പുറം സ്വദേശിയായ ശരത് സഞ്ചരിച്ച ബൈക്കിൽ ഇടിച്ചാണ് അപകടമുണ്ടായത്. അപകടത്തിൽ ശരത്തിന്റെ കാലിന് പരിക്കേറ്റിരുന്നു.
പാലാരിവട്ടത്ത് ശനിയാഴ്ച രാത്രിയാണ് അപകടമുണ്ടായത്. സുരാജ് തിരുവനന്തപുരം ഭാഗത്തേക്ക് പോകുമ്പോഴാണ് അപകടമുണ്ടായത്. സുരാജിന് പരിക്കില്ല. ശരത്തിനെ പാലാരിവട്ടത്ത് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശരത്തിന്റെ കാലിന് ശസ്ത്രക്രിയ വേണ്ടി വരുമെന്നാണ് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചത്. അപകടത്തില്‍ സുരാജ് വെഞ്ഞാറമൂടിന് കാര്യമായ പരിക്കുകളില്ല. എന്നാല്‍ അദ്ദേഹവും ആശുപത്രിയില്‍ എത്തിയിരുന്നു. പിന്നീട് അവിടെ നിന്ന് മടങ്ങി.
അലക്ഷ്യമായി വാഹനമോടിച്ചതിന് സുരാജിനെതിരെ കേസ് എടുത്തിരുന്നു. പിന്നാലെയാണ് ഇന്ന് കാറുമായി സ്റ്റേഷനിൽ ഹാജരാകാൻ നിർദേശം നൽകിയത്. പാലാരിവട്ടം പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം