മംഗളൂരു: ക്ഷേത്ര ദർശനം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേ വാഹന അപകടത്തിൽ ബൈക്ക് യാത്രികനായ യുവാവിന് ദാരുണാന്ത്യം. കല്ലട്ക്ക ഗോൾട്ടമജലു മുറബൈലുവിലെ എം.ലതിഷ്(25) ആണ് മരിച്ചത്. ഞായറാഴ്ച വൈകുന്നേരം ബണ്ട്വാൾ കല്ലട്ക്കയിലാണ് അപകടം സംഭവിച്ചത്.
മംഗളൂരുവിൽ മെക്കാനിക്കായി ജോലി ചെയ്യുന്ന യുവാവ് ഒഴിവു ദിനത്തിൽ രാവിലെ പനോളിബൈലു ക്ഷേത്രത്തിൽ പോയി ബൈക്കിൽ വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്.
വിട്ടൽ ഭാഗത്ത് നിന്ന് വരുകയായിരുന്ന ‘സെലിന’ എന്ന സ്വകാര്യ ബസ് ബൈക്കിൽ ഇടിക്കുകയായിരുന്നു. തെറിച്ചു വീണ യുവാവിനെ ഉടൻ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. ഐ.സി.യുവിൽ ചികിത്സക്കിടെ വൈകുന്നേരം മരണത്തിന് കീഴടങ്ങുകയായിരുന്നു. മംഗളൂരു ട്രാഫിക് പോലീസ് സബ് ഇൻസ്പെക്ടർ സി.സുതേഷ് സംഭവസ്ഥലം സന്ദർശിച്ച് കേസ് റജിസ്റ്റർ ചെയ്തു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം