കോട്ടയം: അന്യസംസ്ഥാനക്കാരിയായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ഒളിവിലായിരുന്ന ഒഡീഷ സ്വദേശി അറസ്റ്റിൽ. ഒഡീഷാ സ്വദേശിയായ കനാ ബെഹ്റ(30)യാണ് പിടിയിലായത്. കോട്ടയം ഈസ്റ്റ് പൊലീസാണ് പിടികൂടിയത്.
2020-ല്‍ ആണ് കേസിനാസ്പദമായ സംഭവം നടന്നത്. വെസ്റ്റ് ബംഗാള്‍ സ്വദേശിനിയായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഇയാള്‍ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. തുടര്‍ന്ന്, ഇയാള്‍ ഒളിവില്‍ പോകുകയും ചെയ്തു.
പരാതിയുടെ അടിസ്ഥാനത്തിൽ ബേരക്പൂര് പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിയെങ്കിലും ഇയാളെ കണ്ടെത്താനായില്ല.
അന്വേഷണത്തില്‍ ഇയാള്‍ കോട്ടയത്തേക്കു കടന്നുകളഞ്ഞതായി മനസിലാകുകയും കോട്ടയം ഈസ്റ്റ് പൊലീസ് ഇയാളെ പൂവന്തുരുത്ത് നിന്നും പിടികൂടുകയുമായിരുന്നു. ഇയാള്‍ ഇവിടെ റബര്‍ കമ്പനിയില്‍ ജോലി ചെയ്തു വരികയായിരുന്നു. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം