തുലാപ്പള്ളി: വാറണ്ട് കേസിൽ ഒളിവിലായിരുന്ന പ്രതി അറസ്റ്റിൽ. മൂലക്കയം ഭാഗത്ത് മുട്ടത്തുമാക്കൽ വീട്ടിൽ രാജ(45)നെയാണ് അറസ്റ്റ് ചെയ്തത്. എരുമേലി പൊലീസ് ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
2010-ൽ ഇയാളെ അടിപിടി കേസിൽ പൊലീസ് അറസ്റ്റ് ചെയ്യുകയും പിന്നീട് കോടതിയിൽ നിന്നു ജാമ്യത്തിൽ ഇറങ്ങി ഒളിവിൽ പോവുകയുമായിരുന്നു.
കോടതിയിൽ നിന്നു ജാമ്യത്തിൽ ഇറങ്ങി ഇത്തരത്തിൽ ഒളിവിൽ കഴിയുന്നവരെ പിടികൂടുന്നതിന് ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക് എല്ലാ സ്റ്റേഷനുകൾക്കും നിർദേശം നൽകിയതിന്റെ അടിസ്ഥാനത്തിൽ നടത്തിയ തെരച്ചിലിനൊടുവിലാണ് ഇയാളെ പിടികൂടിയത്.
എരുമേലി സ്റ്റേഷൻ എസ്ഐ ശാന്തി കെ. ബാബു, സിപിഒമാരായ മനോജ് കുമാർ, ബോബി സുധീഷ് എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ ഇയാളെ കോടതിയിൽ ഹാജരാക്കി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം