തൃശൂര്‍: ഇരിങ്ങാലക്കുട ആളൂരില്‍ പതിനേഴുകാരിയെ പ്രണയം നടിച്ചു പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ 20കാരന്‍ അറസ്റ്റില്‍. കോഴിക്കോട് കൊണ്ടോട്ടി സ്വദേശി അജിനെയാണ് (20) പിടികൂടിയത്. മൊബൈല്‍ ഫോണ്‍ വഴി പെണ്‍കുട്ടിയുമായി ബന്ധം സ്ഥാപിച്ച അജിന്‍ പിന്നീട് പ്രണയം നടിച്ചു പീഡിപ്പിക്കുകയായിരുന്നു.
പെണ്‍കുട്ടി ഗര്‍ഭിണിയായശേഷം കൂടുതല്‍ അടുപ്പം കാണിക്കാതെ ഒഴിഞ്ഞുമാറാന്‍ ശ്രമിച്ചു. പൊലീസ് കേസെടുത്തതോടെ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തു ഇയാൾ മുങ്ങുകയായിരുന്നു.
read more സ്‌കൂളില്‍ അവസാനമായി അവള്‍; പൊതുദര്‍ശനം, അഞ്ചുവയസ്സുകാരിയുടെ സംസ്‌കാരം 10 മണിക്ക്
ഒരു സ്ഥലത്തും സ്ഥിരമായി നില്‍ക്കുന്ന സ്വഭാവമില്ലാത്ത പ്രതി പല സ്ഥലങ്ങളില്‍ സെയില്‍സ്‍മാനായും മറ്റു പല ജോലികളും ചെയ്തു താമസിക്കുകയായിരുന്നു.
ആരുമായും സ്ഥിര സൗഹൃദം സ്ഥാപിക്കുന്ന ശീലമില്ലാത്ത ഇയാള്‍ തിരുവന്തപുരം, എറണാകുളം, പാലക്കാട് ഭാഗങ്ങളിലായി പൊലീസിന്റെ കണ്ണ് വെട്ടിച്ചു നടക്കുകയായിരുന്നു. ഇതിനിടെ മറ്റൊരു പെണ്‍കുട്ടിയുമായും ഇയാള്‍ പ്രണയത്തിലായി.
കഴിഞ്ഞ ദിവസം രാത്രി പാലക്കാട് കൊല്ലങ്കോട് ഗ്രാമത്തില്‍ നിന്നാണ് അന്വേഷണ സംഘം ഇയാളെ പിടികൂടിയത്. തൃശൂര്‍ റൂറല്‍ എസ്.പി. ഐശ്വര്യ ഡോങ്ങ്‌ഗ്രേയുടെ നിര്‍ദ്ദേശപ്രകാരം ഇരിങ്ങാലക്കുട ഡിവൈഎസ്പി ടികെ ഷൈജുവും, ആളൂര്‍ ഇന്‍സ്‌പെക്ടര്‍ കെസി. രതീഷും സംഘവുമാണ് പ്രതിയെ അറസ്റ്റു ചെയ്തത്.
എസ്ഐ യു രമേഷ്, സീനിയര്‍ സിപിഒ ഇഎസ് ജീവന്‍, സിപിഒമാരായ കെഎസ് ഉമേഷ്, ഐവി സവീഷ് എന്നിവരടങ്ങിയ സംഘമാണ് കൊല്ലങ്കോട് പോലീസിന്റെ കൂടി സഹായത്തോടെ പ്രതിയെ പിടികൂടിയത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം