കൊച്ചി: ആലുവയിലെ കുട്ടി അതിക്രൂര പീഡനത്തിന് ഇരയായതായി കണ്ടെത്തൽ. പോസ്റ്റ്മോർട്ടത്തിനു പിന്നാലെയാണ് പോലീസിന്റെ സ്ഥിരീകരണം. സ്വകാര്യ ഭാഗങ്ങളിൽ അടക്കം ഗുരുതരമായ മുറിവുകളുണ്ട്. പീഡനത്തിന് ശേഷം പെൺകുട്ടിയെ കഴുത്ത് ഞരിച്ച് കൊലപെടുത്തിയെന്നും പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നു. കുട്ടിയുടെ ആന്തരിക അവയവങ്ങൾ ഉൾപ്പെടെ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. കളമശേരി മെഡിക്കൽ കോളജിൽ നടന്ന പോസ്റ്റ്മോർട്ടത്തിൽ കുട്ടിയുടെ ശരീരമാസകലം മുറിവുകൾ കണ്ടെത്തിയിരുന്നു.
സംഭവത്തിൽ പ്രതി ബീഹാർ സ്വദേശി അസ്ഫാക്ക് ആലത്തെ പോലീസ് അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച രാത്രിയാണ് ചാന്ദ്നിയുടെ അമ്മ അഞ്ചുവയസുള്ള മകളെ കാണാനില്ലെന്ന പരാതിയുമായി ആലുവ ഈസ്റ്റ് പോലീസ് സ്റ്റേഷനില്‍ എത്തിയത്. കുട്ടിയെ തട്ടിക്കൊണ്ടുപോയതായി സംശയം ഉണ്ടായതിനാല്‍ പോലീസ് ഉടനടി അന്വേഷണം ആരംഭിച്ചു.
സിസിടിവി ദൃശ്യങ്ങള്‍ പ്രകാരം വൈകുന്നേരം മൂന്നിനൂം അഞ്ചിനും ഇടയിൽ ഒരാള്‍ കുട്ടിയുമായി പോകുന്നതായി കണ്ടെത്തുകയും തുടർന്ന് നടത്തിയ അന്വേഷണത്തിൽ ബീഹാർ സ്വദേശി അസ്ഫാക്ക് പിടിയിലാവുകയും ചെയ്തു. രാത്രിതന്നെ ഇയാളെ ചോദ്യം ചെയ്തെങ്കിലും കൃത്യമായ വിവരം ലഭിച്ചിരുന്നില്ല. ഇയാള്‍ മദ്യലഹരിയിലായിരുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം