കൊച്ചി:ആലുവയില്‍ ബിഹാര്‍ സ്വദേശിയുടെ ആറു വയസ്സുകാരിയായ മകളെ അസം സ്വദേശി തട്ടിക്കൊണ്ടുപോയ സംഭവത്തിൽ കുട്ടിക്കായുള്ള അന്വേഷണം തുടരുന്നു . ആറുവയസുകാരിയെ താന്‍ മറ്റൊരാള്‍ക്ക് കൈമാറിയതായി പ്രതി അസ്ഫാക് ആലം.
മുക്കത്തെ വീട്ടില്‍ നിന്നും വിളിച്ചിറക്കി കൊണ്ടു പോയ കുട്ടിക്ക് ജ്യൂസ് വാങ്ങി നല്‍കിയെന്നും സുഹൃത്തിന്റെ സഹായം കുട്ടിയെ കടത്തിക്കൊണ്ട് പോകാന്‍ ലഭിച്ചുവെന്നും ഇയാള്‍ പൊലീസില്‍ മൊഴി നല്കി. സക്കീര്‍ ഹുസൈന് എന്നയാള്‍ക്കാണ് കുട്ടിയെ കൈമാറിയതെന്നും പ്രതി പറയുന്നു.
സംഭവത്തിന് ശേഷം പത്തൊന്‍പത് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും കുട്ടി എവിടെയെന്ന് കണ്ടെത്താനായിട്ടില്ല. ഇന്നലെ വൈകുന്നേരം മൂന്ന് മണിയോടെയാണ് ബിഹാര്‍ സ്വദേശി മഞ്ചക് കുമാര്‍ തിവാരിയുടെ ആറുവയസുകാരി മകള്‍ ചാന്ദ്നിയെ അസ്ഫാക് തട്ടിക്കൊണ്ടു പോയത്.
കുട്ടിയുമായി നടന്ന് നീങ്ങുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചതിന് പിന്നാലെ അസ്ഫാക് ആലത്തിനെ ഇന്നലെ രാത്രി ആലുവ തോട്ടയ്ക്കാട്ടുകരയിൽ നിന്ന് പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ആലുവ ഡിവൈ.എസ്.പിയുടെ നേതൃത്വത്തില്‍ ചോദ്യംചെയ്യൽ തുടരുകയാണ്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം