തിരുവനന്തപുരം: സ്പീക്കർ എഎൻ ഷംസീറിനും സിപിഐഎം നേതാവ് പി ജയരാജനും പൊലീസ് സുരക്ഷ വർധിപ്പിച്ചു. ഇരുവരുടെയും പൊതു പരിപാടികൾക്ക് സുരക്ഷ കൂട്ടി. സുരക്ഷാ ഉദ്യോഗസ്ഥരുടെ എണ്ണവും വർധിപ്പിക്കും. കൊലവിളി മുദ്രാവാക്യങ്ങളുടെ പശ്ചാത്തലത്തിൽ തീരുമാനം.
സ്പീക്കർ എ എൻ ഷംസീറിന്റെ വിവാദ പ്രസംഗത്തെ ചൊല്ലിയാണ് പി. ജയരാജനും ബിജെപിയും കഴിഞ്ഞ ദിവസം നേർക്കുനേര്‍ വാക്ക്പോരിനിറങ്ങിയിരുന്നു. ഷംസീറിനെതിരെ കൈയോങ്ങിയാൽ യുവമോർച്ചക്കാരുടെ സ്ഥാപനം മോർച്ചറിയിലായിരിക്കുമെന്നായിരുന്നു പി ജയരാജൻ ഭീഷണി മുഴക്കിയത്. ഷംസീറിന് ജോസഫ് മാഷിന്റെ ഗതി വരുമെന്ന യുവമോർച്ച നേതാവ് ഗണേഷിന്റെ പ്രകോപന പരാമർശത്തിനായിരുന്നു ജയരാജന്റെ മറുപടി.
പി ജയരാജനെതിരായ തിരുവോണ ദിനത്തിലെ ആക്രമണം ഓർമ്മിപ്പിച്ചു ബിജെപി അണികൾ. അക്രമിക്കാനെത്തിയവർ കൊല്ലപ്പെട്ടുവെന്ന് പരാമർശിച്ച് സിപിഐഎം അണികളും തിരിച്ചടിച്ചു. ഇതിനിടെ മാഹി പള്ളൂരിൽ പ്രതിഷേധ പ്രകടനത്തിനിടെ എഎൻ ഷംസീറിനും, പി ജയരാജനുമെതിരെ ബിജെപി പ്രവർത്തകർ കൊലവിളി പ്രസ്താവന നടത്തി.
വിവാദത്തിന് പിന്നാലെ ഭീഷണി പ്രസംഗത്തെ ന്യായീകരിച്ച് പി ജയരാജൻ രംഗത്ത് വന്നു. യുവമോർച്ചയ്ക്ക് മനസ്സിലാകുന്ന മറുപടിയാണ് പറഞ്ഞതെന്ന് പി ജയരാജൻ ഫേസ്ബുക്കിൽ കുറിച്ചു. സംഘപരിവാറിന്റെ അശാസ്ത്രീയ വിഡ്ഢിത്തങ്ങൾ ഇനിയും തുറന്നെതിർക്കും. ഷംസീറിനെ എന്നല്ല ആരെയും ഭീഷണിപ്പെടുത്തി ഭയപ്പെടുത്താമെന്നു ആർഎസ്എസ് കരുതേണ്ടെന്നും പി ജയരാജൻ പറഞ്ഞു. പി ജയരാജന്റേത് പ്രാസ ഭംഗിക്കുള്ള പ്രയോഗമെന്നും തെറ്റായ പ്രചരണം നടത്തുന്നുവെന്നും എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ പറഞ്ഞു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം