കോഴിക്കോട്: താമരശേരി ചുങ്കത്ത് മായം ചേർത്ത ശർക്കര വിറ്റ കട ഉടമയ്ക്കെതിരേ നടപടി. രണ്ട് ലക്ഷം രൂപ പിഴയും തടവുവാണ് താമരശേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി വിധിച്ചത്. അനുവദനീയമല്ലാത്തതും ശരീരത്തിന് ഹാനികരവുമായ റോഡമിൻ ബി ഡൈ ചേർത്ത ശർക്കര വിറ്റതിനാണ് ശിക്ഷ.
2020 നവംബറിലാണ് ഡൈ ചേർത്ത ശർക്കര സ്ഥാപനത്തിൽ നിന്ന് പിടിച്ചെടുത്തത്. സാമ്പിളുകളുടെ പരിശോധനാ ഫലത്തിന്റെ അടിസ്ഥാനത്തിൽ ഫുഡ് സേഫ്റ്റി വിഭാഗം ക്രിമിനൽ കേസ് ഫയൽ ചെയ്യുകയായിരുന്നു.
അനുവദനീയമല്ലാത്ത രാസവസ്തുക്കൾ ഭക്ഷണത്തിൽ ചേർത്താൽ നടപടികൾ സ്വീകരിക്കുമെന്ന് ഭക്ഷ്യ സുരക്ഷാ അസിസ്റ്റന്റ് കമ്മിഷണർ സക്കീർ ഹുസൈൻ അറിയിച്ചു. ലാബ് റിസൾട്ടുകളിൽ റോഡമിന്റെ സാന്നിധ്യം എൻഫോർസ്മെന്റ് നടപടികളുടെ ഭാഗമായി കുറഞ്ഞ് വരുന്നുണ്ട്. ഇത്തരം വസ്തുക്കൾ വരുന്ന ചാക്കിൽ ലേബൽ ഉണ്ടെന്ന് വ്യാപാരികൾ ഉറപ്പ് വരുത്തണമെന്നും വാങ്ങിയ ബില്ലുകൾ സൂക്ഷിക്കണമെന്നും അധികൃതർ വ്യക്തമാക്കി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം