ബെംഗളൂരു: തടിയന്‍റവിട നസീറിനെ കസ്റ്റഡിയിലെടുത്ത് കര്‍ണാടക സെന്‍ട്രല്‍ ക്രൈംബ്രാഞ്ച്(സി.സി.ബി). ബെംഗളൂരുവില്‍ ഭീകരാക്രമണം നടത്താന്‍ പദ്ധതിയിട്ടതിന് പോലീസ് പിടിയിലായ അഞ്ചംഗ സംഘത്തെ തീവ്രവാദ ആശയങ്ങളിലേക്ക് നയിച്ചത് നസീറാണെന്ന മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇയാളെ കസ്റ്റഡിയിലെടുത്തിരിക്കുന്നത്. പത്ത് ദിവസത്തേക്കാണ് കസ്റ്റഡി. ഇയാളെ ചോദ്യം ചെയ്യാന്‍ ആരംഭിച്ചു.
2008-ലെ ബെംഗളൂരു സ്‌ഫോടനക്കേസുമായി ബന്ധപ്പെട്ട് പരപ്പന ആഗ്രഹാര ജയിലില്‍ കഴിയുകയായിരുന്നു നസീർ. പിടിയിലായ അഞ്ചുപേരും 2017-ല്‍ ആര്‍.ടി.നഗര്‍ പോലീസ് സ്‌റ്റേഷനില്‍ രജിസ്റ്റര്‍ചെയ്ത കൊലക്കേസിലെ പ്രതികളാണ്. ഈ കേസില്‍ ജയിലില്‍ കഴിയുന്നതിനിടെയാണ് ഇവർ തടിയന്റവിട നസീറുമായി പരിചയത്തിലാകുന്നത്.

Also read : കോളേജ് പ്രിൻസിപ്പൽ ലിസ്റ്റ് ബിന്ദു ഇടപെട്ട സംഭവം സ്വജനപക്ഷപാതവും സത്യപ്രതിജ്ഞ ലംഘനവുമെന്ന് രമേശ് ചെന്നിത്തല
സയ്യിദ് സുഹൈല്‍, ഉമര്‍, ജാനിദ്, മുഹ്താസിര്‍, സാഹിദ് എന്നിവരാണ് അറസ്റ്റിലായിട്ടുള്ളത്. ജയിലില്‍ വച്ച് ഇവരെ തീവ്രവാദ പ്രവര്‍ത്തനത്തിന് പ്രേരിപ്പിച്ചത് തടിയന്റവിട നസീറാണെന്നും പദ്ധതിയുടെ സൂത്രധാരന്‍ നസീറാണെന്നുമാണ് പൊലീസ് പറയുന്നത്.
ജയിലില്‍ നിന്ന് ജാമ്യത്തിലിറങ്ങിയ പ്രതികള്‍ കഴിഞ്ഞ കുറച്ച് കാലങ്ങളായി ഭീകരാക്രമണത്തിന് പദ്ധതിയിട്ട് വരികയായിരുന്നെന്നും ഇതിന്റെ ഭാഗമായി ആയുധങ്ങള്‍ ശേഖരിച്ചെന്നും പൊലീസ് വ്യക്തമാക്കുന്നു. നാടന്‍ തോക്കുകളും മൊബൈലുകളും നിരവധി സിം കാര്‍ഡുകളും ഇവരില്‍ നിന്ന് അന്വേഷണ സംഘം പിടിച്ചെടുത്തിട്ടുണ്ട്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















