തിരുവനന്തപുരം: സർക്കാർ കോളജ് പ്രിൻസിപ്പൽ നിയമനത്തിനുള്ള പട്ടിക വൈകാൻ കാരണം ഉന്നതവിദ്യാഭ്യാസ മന്ത്രി ആര്‍.ബിന്ദുവിന്‍റെ നിർദേശത്തോടെ നടന്ന അട്ടിമറിയെന്ന ആരോപണത്തിൽ വിശദീകരണവുമായി മന്ത്രി ആർ ബിന്ദു. സർക്കാർ ആർട്സ് ആന്‍റ് സയൻസ് കോളേജ് പ്രിൻസിപ്പൽ നിയമന പട്ടികയിൽ നിയമവിരുദ്ധമായി യാതൊരു ഇടപെടലും നടത്തിയിട്ടില്ലെന്ന് മന്ത്രി പറഞ്ഞു. പ്രിൻസിപ്പൽ നിയമന പട്ടികയിലേക്ക് ആദ്യം തയ്യാറാക്കിയത് 67 പേരുടെ പട്ടികയാണ്. ആകെ ഉള്ള ഒഴിവുകൾ 55 ആയിരുന്നു. എന്നാൽ സെലക്ഷൻ കമ്മിറ്റിയുടെ വിശകലനത്തിൽ സാങ്കേതിക കാരണങ്ങൾ ചൂണ്ടിക്കാട്ടി പട്ടിക 43 ആക്കി ചുരുക്കിയെന്നും അതിലുയർന്ന പരാതികൾ പരിഹരിക്കാനാണ് ശ്രമിച്ചതെന്നും മന്ത്രി വിശദീകരണം നൽകി.
അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിൽ കേസുകളുണ്ടായത് അടക്കം പരിഗണിച്ചും നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലുമാണ് തീരുമാനം. അന്തിമ പട്ടിക തയ്യാറായിട്ടില്ല. പുതിയ ലിസ്റ്റ് താൻ കണ്ടിട്ട് പോലുമില്ല. ആ ലിസ്റ്റ് സർക്കാരിന്റെ മുന്നിലേക്ക് എത്തിയിട്ടില്ല. നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് കാര്യങ്ങൾ തീരുമാനിക്കുകയെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
Also read: ഭയന്നിട്ടാണ് താന്‍ നാട് വിട്ടത് ; ഭാര്യയുടെ മൊഴിയില്‍ പ്രതികരണവുമായി നൗഷാദ്
സർക്കാർ ആർട്‌സ് ആൻഡ് സയൻസ് കോളേജ് പ്രിൻസിപ്പൽ നിയമനത്തിനായി യു.ജി.സി. റെഗുലേഷൻ പ്രകാരം രൂപവത്കരിച്ച സെലക്‌ഷൻ കമ്മിറ്റി 43 പേരുടെ പട്ടികയിൽ മന്ത്രിയുടെ ഇടപെടൽ ഉണ്ടായി. യോഗ്യതയില്ലാത്തതിന്‍റെ പേരില്‍ സെലക്ഷൻ കമ്മിറ്റി ഒഴിവാക്കിയ 33 പേരെ കൂടി ഉൾപ്പെടുത്താനെന്ന് മന്ത്രിയുടെ നീക്കമെന്ന് ആക്ഷേപമുണ്ട്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം