ജക്കാര്‍ത്ത: എക്സ് എന്ന് പേര് മാറ്റിയ ട്വിറ്ററിന് താൽക്കാലിക നിരോധനം ഏര്‍പ്പെടുത്തി ഇന്തോനേഷ്യ. മുമ്പ് ട്വിറ്റർ എന്നറിയപ്പെട്ടിരുന്ന സോഷ്യൽ മീഡിയ സൈറ്റായ ഇലോൺ മസ്‌കിന്റെ എക്‌സ് പോണ്‍ സൈറ്റിനോട് സമാനമായ പേര് വന്നതാണ് നിരോധനത്തിലേക്ക് നയിച്ചത് എന്നാണ് റിപ്പോര്‍ട്ട്.
പ്രാദേശിക അശ്ലീല, ചൂതാട്ട നിരോധന നിയമങ്ങള്‍ ലംഘിച്ചതിനാണ് ഇന്തോനേഷ്യയിൽ സോഷ്യൽ മീഡിയ സൈറ്റിനെതിരെ താല്‍ക്കാലിക നിരോധനം വന്നത് എന്നാണ് അൽ ജസീറ റിപ്പോർട്ട് ചെയ്യുന്നത്.
അശ്ലീലസാഹിത്യം, ചൂതാട്ടം തുടങ്ങിയ ഇന്തോനേഷ്യയില്‍ നിരോധിക്കപ്പെട്ട കാര്യങ്ങള്‍ ചെയ്തിരുന്ന വിവിധ സൈറ്റുകള്‍ ഇതേ ഡൊമെയ്ൻ രാജ്യത്ത് ഉപയോഗിച്ചിരുന്നുവെന്നും അതിനാലാണ് ഈ നിരോധനം എന്ന് ഇന്തോനേഷ്യയിലെ കമ്മ്യൂണിക്കേഷൻ ആൻഡ് ഇൻഫോർമാറ്റിക്സ് മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു.
എക്‌സിന്‍റെ അധികാരികള്‍ പ്രശ്‌നം പരിഹരിക്കാൻ മന്ത്രാലയവുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. X.com ഡൊമെയ്‌ൻ ഇപ്പോൾ ട്വിറ്ററിന്റെ ഉടമസ്ഥതയിലാണെന്ന് കാണിച്ച് അവർ ഉദ്യോഗസ്ഥർക്ക് കത്ത് നല്‍കുമെന്ന് ഇലോണ്‍ മസ്കിന്‍റെ കമ്പനിയെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് വരുന്നുണ്ട്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം