മനില: ഫിലിപ്പീൻസിലെ മനിലയിൽ അതിശക്തമായ കാറ്റ് വീശി ലഗുന തടാകത്തിലൂടെ സഞ്ചരിക്കുകയായിരുന്ന ബോട്ട് മറിഞ്ഞ് 21 പേർ മരിച്ചു. തടാകത്തിൽ വീണ 40 പേരെ രക്ഷപ്പെടുത്തി.
പ്രാദേശിക സമയം ഉച്ചയ്ക്ക് 1:00 ഓടെ ബിനാംഗോണൻ പട്ടണത്തിൽ നിന്ന് ഏകദേശം 45 മീറ്റർ അകലെയുണ്ടായ അപകടത്തിൽ 21 പേരെങ്കിലും മരിച്ചതായി പിസിജി വക്താവ് റിയർ അഡ്മിറൽ അർമാൻഡോ ബാലിലോ ഒരു ടെലിവിഷൻ അഭിമുഖത്തിൽ പറഞ്ഞു. അപകടത്തിൽ 30 പേർ മരിച്ചെന്നാണ് പിസിജി ആദ്യം പറഞ്ഞത്. ബാലിലോ പിന്നീട് കണക്ക് തിരുത്തി.
എംബിസിഎ പ്രിൻസസ് അയാ എന്ന ബോട്ട് മുങ്ങിത്താണത്. ശക്തമായ കാറ്റ് വീശിയപ്പോൾ ഭയന്ന യാത്രികർ ബോട്ടിന്റെ ഒരുവശത്തേക്ക് മാറിനിന്നപ്പോൾ ബോട്ട് ചെരിഞ്ഞ് വെള്ളത്തിലേക്ക് മറിയുകയായിരുന്നു.
അപകടം നടന്നയുടൻ മത്സ്യത്തൊഴിലാളികളും രക്ഷാപ്രവർത്തകരും കുതിച്ചെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. 21 പേർ മുങ്ങി മരിച്ചതായും 40 പേർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടതായും റിസാൽ പ്രവിശ്യാ പോലീസ് സ്ഥിരീകരിച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം