തിരുവനന്തപുരം: പ്ലസ് വൺ പ്രവേശനം നേടിയവർക്ക് സ്കൂൾ–കോംബിനേഷൻ മാറ്റത്തിനുള്ള ട്രാൻസ്ഫർ അലോട്മെന്റിന് 29 മുതൽ അപേക്ഷിക്കാം. അതിനുശേഷം ഇതുവരെ പ്രവേശനം ലഭിക്കാത്തവർക്കുള്ള മൂന്നാം സപ്ലിമെന്ററി അലോട്മെന്റും ഉണ്ടാകും.
read more മൈക്ക് കേസ്; പൊലീസ് ഇന്ന് കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കും
രണ്ടാം സപ്ലിമെന്ററി പ്രവേശനത്തിനുശേഷം ഒഴിവുള്ള സീറ്റുകൾക്കൊപ്പം അധികമായി അനുവദിച്ച ബാച്ചുകളും കൂടി ഉൾപ്പെടുത്തിയാണ് ഇനിയുള്ള അലോട്മെന്റുകൾ.
പുതുതായി അനുവദിച്ച 97 താൽക്കാലിക ബാച്ചുകളിൽ വിവിധ ജില്ലകളിലെ കോംബിനേഷൻ തിരിച്ചുള്ള കണക്ക് നോക്കാം∙ പാലക്കാട്– സയൻസ് 2, ഹ്യുമാനിറ്റീസ് 2. ∙ കോഴിക്കോട്– സയൻസ് 2, ഹ്യുമാനിറ്റീസ് 5, കൊമേഴ്സ് 4. ∙ മലപ്പുറം– സയൻസ് 4, ഹ്യുമാനിറ്റീസ് 32, കൊമേഴ്സ് 17. ∙ വയനാട്– ഹ്യുമാനിറ്റീസ് 4. ∙ കണ്ണൂർ സയൻസ് 4, ഹ്യുമാനിറ്റീസ് 3, കൊമേഴ്സ് 3. ∙ കാസർകോട് സയൻസ് 7. ഹ്യുമാനിറ്റീസ് 6, കൊമേഴ്സ് 2.
സംസ്ഥാനത്ത് ഏറ്റവും കുറവ് അപേക്ഷകരുള്ള ജില്ലകളിലൊന്നാണ് വയനാടെങ്കിലും ആദിവാസി മേഖലയിലുൾപ്പെടെ കുട്ടികൾക്ക് സമീപത്തുള്ള സ്കൂളിൽ തന്നെ പഠിക്കാൻ സൗകര്യം ഒരുക്കാനാണ് അധികബാച്ചുകൾ അനുവദിച്ചിരിക്കുന്നത്.നല്ലൂർനാട് ഗവ. മോഡൽ റസിഡൻഷ്യൽ സ്കൂൾ, കൽപറ്റ ഗവ. മോഡൽ റസിഡൻഷ്യൽ സ്കൂൾ എന്നിവിടങ്ങളിൽ നേരത്തെ അനുവദിച്ച താൽക്കാലിക ഹ്യുമാനിറ്റീസ് ബാച്ചുകൾ ഈ വർഷവും തുടരുന്നുണ്ട്. ഇതിനു പുറമേയാണ് 4 ബാച്ചുകൾ കൂടി താൽക്കാലികമായി അനുവദിച്ചത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം