തിരുവനന്തപുരം: ഉമ്മന്‍ചാണ്ടി അനുസ്മരണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സംസാരിക്കുമ്പോള്‍ മൈക്ക് തടസപ്പെട്ടതിനെ തുടര്‍ന്ന് രജിസ്റ്റര്‍ ചെയ്ത കേസ് അവസാനിപ്പിക്കാന്‍ പൊലീസ്. ഉപകരണങ്ങളില്‍ നടത്തിയ വിദഗ്ധ പരിശോധനയില്‍ സാങ്കേതിക തകരാര്‍ തന്നെയാണ് പ്രസംഗം തടസ്സപ്പെടാന്‍ കാരണം എന്ന് ബോധ്യപ്പെട്ടതോടെയാണ് കേസ് അവസാനിപ്പിക്കാന്‍ കന്‍റോണ്‍മെന്‍റ് പൊലീസ് തീരുമാനിച്ചത്. അന്വേഷണം അവസാനിപ്പിച്ച് പൊലീസ് ഇന്ന് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. മൈക്ക് സെറ്റുകള്‍ക്ക് തകരാറില്ലെന്ന ഇലക്ട്രോണിക് വിഭാഗം റിപ്പോര്‍ട്ടും കോടതിയില്‍ ഹാജരാക്കും.
Also read : വടക്കൻ കേരളത്തിൽ വ്യാപക മഴയ്‌ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്
കെപിസിസി സംഘടിപ്പിച്ച ഉമ്മന്‍ചാണ്ടി അനുസ്മരണത്തില്‍ മുഖ്യമന്ത്രി സംസാരിക്കുമ്പോള്‍ മൈക്കില്‍ നിന്നും ശബ്ദം ഉയര്‍ന്ന് പ്രസംഗം തടസ്സപ്പെട്ടിരുന്നു. തുടര്‍ന്ന് കന്റോണ്‍മെന്റ് പൊലീസാണ് ആരേയും പ്രതിചേര്‍ക്കാതെ കേസെടുത്തത്. സൗണ്ട് സിസ്റ്റം ഉടമസ്ഥന്റേയും ഓപ്പറേറ്ററുടേയും മൊഴി രേഖപ്പെടുത്തിയ ശേഷം മൈക്കും ആംപ്ലിഫയറും വിദഗ്ധ പരിശോധനയ്ക്ക് വിധേയമാക്കുകയായിരുന്നു. തുടര്‍ന്നാണ് സാങ്കേതിക തകരാര്‍ തന്നെയെന്ന് കണ്ടെത്തിയത്.
കേസില്‍ മുഖ്യമന്ത്രിയും സിപിഐഎമ്മും വെട്ടിലായതോടെ മുഖ്യമന്ത്രി തന്നെ രംഗത്തെത്തിയിരുന്നു. സുരക്ഷാ പരിശോധനയല്ലാതെ മറ്റൊരു നടപടിയും പാടില്ലെന്നാണ് മുഖ്യമന്ത്രി പൊലീസിന് നിര്‍ദേശം നല്‍കിയത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം