കോട്ടക്കൽ: ആയുർവേദ ചികിത്സകൾക്കായി കോട്ടക്കൽ എത്തിയ രാഹുൽ ഗാന്ധി ജ്ഞാനപീഠ പുരസ്കാര ജേതാവ് എം.ടി. വാസുദേവൻ നായരുമായി കൂടിക്കാഴ്ച നടത്തി. രാഹുലിന് എം.ടി. സ്നേഹസമ്മാനമായി ഒരു പേന നല്‍കുകയും ചെയ്തു. ആധുനിക മലയാള സാഹിത്യത്തിലെ ഇതിഹാസമായ എം.ടി. വാസുദേവൻ നായരെ സന്ദർശിച്ചു എന്ന അടിക്കുറിപ്പോടെ രാഹുൽ ഗാന്ധി തന്നെയാണ് സമൂഹമാധ്യമങ്ങളിൽ ചിത്രം പങ്കുവെച്ചിരിക്കുന്നത്. അദ്ദേഹം സമ്മാനിച്ച പേന ഒരു നിധിപോലെ കാത്തുസൂക്ഷിക്കുമെന്നും രാഹുൽ പറഞ്ഞു.
read more മൺസൂൺ ബമ്പർ ലോട്ടറി നറുക്കെടുപ്പ്; ഒന്നാം സമ്മാനം പാലക്കാട് വിറ്റ ടിക്കറ്റിന്
എം.ടിയുടെ പുസ്തകങ്ങളെകുറിച്ചും സിനിമകളെക്കുറിച്ചും സംസാരിച്ച രാഹുല്‍, എം.ടിയുടെ നിര്‍മാല്യത്തെയും, വിഖ്യാതമായ നോവല്‍ രണ്ടാമൂഴത്തെയും പരാമര്‍ശിച്ചു. ആരോഗ്യവും പൊതുവിഷയവുമെല്ലാം ഇരുവരുടേയും ചര്‍ച്ചയില്‍ കടന്നുവന്നു. എല്ലാ വര്‍ഷവും കര്‍ക്കകടകമാസം പതിവുള്ള ചികിത്സയ്ക്കായാണ് എം.ടി. കോട്ടക്കല്‍ ആര്യവൈദ്യശാലയിലെത്തിയത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം