കൊല്ലം: പത്തനാപുരം സ്വദേശിനിയായ യുവതിയുടെ രണ്ട് വിവാഹ അപേക്ഷകളിലും ഇതുവരെയും തടസ്സവാദങ്ങൾ എത്തിയിട്ടില്ലെന്ന് റിപ്പോർട്ട്. സ്പെഷ്യർ മാര്യേജ് ആക്ട് പ്രകാരം രണ്ടുപേരെ വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ട് രണ്ടു സബ് രജിസ്റ്റാർ ഓഫീസുകളിലായാണ് യുവതി അപേക്ഷ നൽകിയത്.
സംഭവം വൈറലായിട്ടും ഇതുവരെയും രണ്ട് യുവാക്കളും പരാതിയുമായി ബന്ധപ്പെടാത്തത് ഉദ്യോഗസ്ഥരെ അമ്പരപ്പിച്ചിരിക്കുകയാണ്. പത്തനാപുരം സ്വദേശിയായ യുവാവിനെ വിവാഹം കഴിക്കാൻ പത്തനാപുരം സബ് രജിസ്റ്റർ ഓഫീസിലും അണ്ടൂർപ്പച്ച സ്വദേശിയായ യുവാവിനെ വിവാഹം കഴിക്കാൻ പുനലൂർ സബ് രജിസ്റ്റർ ഓഫീസിലുമാണ് യുവതി നോട്ടീസ് നൽകിയത്.
രണ്ട് അപേക്ഷയിലും ആരും എതിർപ്പറിയിച്ച് ഇതുവരെയും എത്തിയിട്ടില്ല. പത്തനാപുരം സബ് രജിസ്റ്റർ ഓഫീസിലും പുനലൂർ സബ് രജിസ്റ്റർ ഓഫീസിലും സമർപ്പിക്കപ്പെട്ട വിവാഹ അപേക്ഷകളിലെ വധു ഒന്നാണെന്ന് വ്യക്തമായതോടെയാണ് ഉദ്യോഗസ്ഥർ വെട്ടിലായത്.
ജൂൺ 30നാണ് സ്പെഷ്യൽ മാര്യേജ് നിയമം അനുസരിച്ച് പത്തനാപുരം സബ് രജിസ്ട്രാർ ഓഫീസിൽ പെൺകുട്ടി ആദ്യ അപേക്ഷ നൽകിയത്. പത്തനാപുരം സ്വദേശിയായ 22കാരനെ വിവാഹം കഴിക്കാണമെന്ന് ആവശ്യപ്പെട്ടാണ് യുവതി അന്ന് അപേക്ഷ നൽകിയത്.
ഇതിന് പിന്നാലെ ജൂലെെ 12ന് പെൺകുട്ടി പുനലൂർ സബ് രജിസ്റ്റർ ഓഫീസിലും സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം അപേക്ഷ നൽകുകയായിരുന്നു. പുനലൂർ ഉറുകുന്ന് അണ്ടൂർപച്ച സ്വദേശിയായ യുവാവിനെ വിവാഹം കഴിക്കണമെന്നായിരുന്നു ഇവിടെ സമർപ്പിച്ച അപേക്ഷയിൽ യുവതി ആവശ്യപ്പെട്ടിരുന്നത്. രണ്ടു എഗ്രിമെൻ്റുകളും നോട്ടീസ് ബോർഡിൽ വന്നതോടെയാണ് യുവതിയുടെ നീക്കങ്ങൾ വിവാദമായതും സമൂഹത്തിൽ ചർച്ചയായി മാറിയതും.
സ്‌പെഷ്യൽ മാര്യേജ് ആക്ട് അനുസരിച്ച് അപേക്ഷ നൽകി 30ദിവസത്തിനു ശേഷമേ രജിസ്‌ട്രേഷൻ നടത്തി വിവാഹ സർട്ടിഫിക്കറ്റ് നൽകൂ. അതിന് വധുവും വരനും മൂന്ന് സാക്ഷികളും എത്തണമെന്നും നിയമമുണ്ട്. എന്നാൽ ഇതിനിടയിൽ വധുവരൻമാരിൽ നിന്നോ അവരുടെ ബന്ധുക്കളിൽ നിന്നോ ആക്ഷേപമുണ്ടായാൽ എഗ്രിമെൻ്റ് റദ്ദാകുകയും ചെയ്യും. എന്നാൽ ഇതുവരെ രണ്ട് യുവാക്കളുടെ വീട്ടിൽ നിന്നും പരാതി ഉയർന്നിട്ടില്ല. പത്തനാപുരത്ത് രജിസ്റ്റർ ചെയ്ത വിവാഹ ഉടമ്പടി കാലാവധിയാകുന്നത് ജൂലെെ 30നാണ്. അന്ന് ഇക്കാര്യത്തിൽ തീരുമാനമാകുമെന്നാണ് കരുതുന്നത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം