നേമം: യുവാവിനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച സംഘത്തിലെ മൂന്നാമൻ പൊലീസ് പിടിയിൽ. കൈമനം ചിറക്കര കൊല്ലയില്‍ വീട്ടില്‍ രഞ്ജിത്ത് (34) ആണ് പിടിയിലായത്. രണ്ടുമാസത്തിനു മുമ്പായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. പാപ്പനംകോട് എസ്റ്റേറ്റ് സ്വദേശി അജിയാണ് ആക്രമണത്തിന് ഇരയായത്.
വ്യക്തിവിരോധം മൂലമാണ് ആക്രമണം നടത്തിയത്. രഞ്ജിത്ത് ഉള്‍പ്പെട്ട നാല്‍വര്‍ സംഘം എസ്റ്റേറ്റ് ഭാഗത്തെ റോഡിനു സമീപത്തുവച്ച് അജിയെ ആയുധം ഉപയോഗിച്ച് ആക്രമിക്കുകയും കല്ലുപയോഗിച്ച് മുഖത്തിടിച്ച് പരിക്കേല്‍പ്പിക്കുകയുമായിരുന്നു. സംഭവത്തില്‍ ഉള്‍പ്പെട്ട 2 പേരെ നേരത്തെ പിടികൂടിയിരുന്നു.
നേമം എസ്.ഐമാരായ എം. മധുമോഹന്, പ്രസാദ്, ഉമേഷ് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. ഇയാളെ കോടതിയില്‍ ഹാജരാക്കിയ ശേഷം റിമാന്‍ഡ് ചെയ്തു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം