തണുപ്പ് കാലത്ത് നിരവധി ആളുകളെ അലട്ടുന്ന ഒരു പ്രധാന വിഷയമാണ് കാല്‍മുട്ട്
വേദന. മുന്‍പ് ഉണ്ടായിരുന്ന വേദന തണുപ്പ് കാലത്ത് വര്‍ദ്ധിക്കുന്നത് സ്വാഭാവികമാണ്.
നല്ല തണുപ്പുള്ള പ്രദേശത്ത് താമസിക്കുന്നവര്‍ മുന്‍കരുതലുകള്‍ സ്വീകരിക്കും. എന്നാല്‍ കേരളത്തില്‍ ചില ദിവസങ്ങളില്‍ രാത്രി മാത്രമായിരിക്കും തണുപ്പ് കൂടുക.
തണുപ്പ് കൂടിക്കഴിഞ്ഞാല്‍ പിന്നെ ഒന്ന് ഉറങ്ങാന്‍ കൂടി സാധിക്കാത്ത അവസ്ഥയാകും. ശരീരം തണുത്തിരിക്കുമ്പോള്‍ തണുത്ത വെള്ളത്തില്‍ കുളിക്കുന്നതും, തണുപ്പ് ഉണ്ടാക്കുന്ന ആഹാരം കൂടുതല്‍ കഴിക്കുന്നതും വേദന വര്‍ദ്ധിക്കാന്‍ കാരണമാകുന്നു. തണുപ്പ് കാലത്തെ മുട്ട് വേദന മാറാന്‍ ചുവടെ പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതി.
ഇലാസ്റ്റിക് ബാന്‍ഡേജ് ഉപയോഗിച്ചു മുട്ടിനു ചുറ്റും കെട്ടിവയ്ക്കുന്നത് കാലിന് ഉറപ്പ് തോന്നിപ്പിക്കും
കിടക്കുന്നതിന് മുന്‍പും എഴുന്നേല്‍ക്കുമ്പോഴും കാലിന് ചൂട് നല്‍കുക.
ശരീരം തണുത്തിരിക്കുമ്പോള്‍ തണുത്ത വെള്ളത്തില്‍ കുളിക്കാതിരിക്കുക
തണുത്ത ആഹാരസാധനങ്ങളും തണുത്ത പാനീയങ്ങളും ഒഴിവാക്കുക.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം