തിരുവനന്തപുരം: ഈ സാമ്പത്തിക വർഷത്തെ മദ്യനയം അംഗീകരിച്ച് മന്ത്രിസഭ. ബാർ ലൈസൻസ് ഫീസ് കൂട്ടി. നിലവിൽ 30 ലക്ഷം രൂപയാണ് ഫീസ്. 5 ലക്ഷം രൂപയാണ് കൂട്ടിയത്. ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്ക് എക്സൈസ് മന്ത്രി മദ്യനയം വിശദീകരിക്കാൻ മാധ്യമങ്ങളെ കാണും. സംസ്ഥാനത്ത് മദ്യ ഉൽപ്പാദനം കൂട്ടാനും തീരുമാനമായി. കള്ളു ഷാപ്പുകൾക്ക് നക്ഷത്ര പദവി നൽകാനും തീരുമാനമെടുത്തു.
കഴിഞ്ഞ വർഷത്തെ മദ്യനയത്തിൽ കാര്യമായ മാറ്റമില്ലെന്നാണ് റിപ്പോർട്ട്. ഒന്നാം തീയതിയിലെ ഡ്രൈ ഡേ ഒഴിവാക്കാൻ സാധ്യതയില്ല. അവധി ഒഴിവാക്കുന്നതിനെതിരെ തൊഴിലാഴി യൂണിയനുകളും എതിർപ്പ് വ്യക്തമാക്കിയിരുന്നു. ഡ്രൈ ഡേയുടെ തലേദിവസം മദ്യവിൽപന കൂടുന്നതിനാൽ സർക്കാരിനു കാര്യമായ നഷ്ടമില്ല.
read more വൈദ്യുതി സർച്ചാർജിൽ വർധന; ഓഗസ്റ്റ് മുതൽ നടപ്പിലാവും
കള്ളുഷാപ്പുകളുടെ പ്രവർത്തനം സംബന്ധിച്ചും പുതിയ മദ്യനയത്തിൽ നിർദേശങ്ങളുണ്ടാകും. ഏപ്രിൽ മാസത്തിൽ പുതിയ മദ്യനയം വരേണ്ടതാണെങ്കിലും വിവിധ കാരണങ്ങളാൽ നീണ്ടുപോകുകയായിരുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം